ഒന്‍പത്, പത്ത് ക്ളാസുകള്‍ ഹയര്‍ സെക്കന്‍്ററിക്ക് കീഴിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത്, പത്ത് ക്ളാസുകൾ ഹയ൪സെക്കൻഡറി സകൂൾ സംവിധാനത്തിന് കീഴിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരമാണ് ഈ ഘടനാ മാറ്റമെന്നും മന്ത്രി പറഞ്ഞു.

‘ഹയ൪ സെക്കന്‍്ററി ഘടനയിൽ കാലോചിതമായ മാറ്റം വരുത്തും. ഒൻപത്, പത്ത് ക്ളാസുകൾ ഹയ൪സെക്കൻഡറി തലത്തിലേക്ക് ഉയ൪ത്തും. വി.എച്ച്.എസ്.സി നി൪ത്തലാക്കുന്നകാര്യം സ൪ക്കാരിന്റെപരിഗണനയിൽ ആണ്. ഹയ൪സെക്കൻഡറിയും വൊക്കേഷണൽ ഹയ൪ സെക്കൻഡറിയും ഏകോപിപ്പിക്കും’. മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.