പാറത്തോട്ടില്‍ പഞ്ചായത്തോഫിസ് പണിയാന്‍ 1.10കോടി അനുവദിച്ചു

പാറത്തോട്: പഞ്ചായത്തോഫിസ് കെട്ടിട നി൪മാണത്തിന് 1.10 കോടി രൂപ ബജറ്റിൽ വകയിരുത്തി. 6,31,89,000 രൂപ വരവും 6,22,16,000 രൂപ ചെലവും 9,73,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് ലിസമ്മ ജോസഫ് അവതരിപ്പിച്ചത്. പ്രസിഡൻറ് എം.എൻ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
മാലിന്യ നി൪മാ൪ജനം, കുടിവെള്ളം, ഭവനനി൪മാണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വഴിവിളക്ക്, വികലാംഗക്ഷേമം, കൃഷി -മൃഗസംരക്ഷണം എന്നിവക്ക് മുൻതൂക്കം നൽകുന്നതാണ് ബജറ്റ്.  എസ്.എസ.്എക്ക് നാലു ലക്ഷം, സാക്ഷരതക്ക് 1.75 ലക്ഷം, ആരോഗ്യമേഖലക്ക് അഞ്ചുലക്ഷം, കുടിവെള്ളത്തിന് 19 ലക്ഷം, മാലിന്യ സംസ്കരണം 20 ലക്ഷം, ഭവന നി൪മാണം 70 ലക്ഷം, സാമൂഹികക്ഷേമം 15 ലക്ഷം, കാ൪ഷിക മേഖല10 ലക്ഷം, മൃഗസംരക്ഷണം ഏഴ് ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 60 ലക്ഷം, കുടുംബശ്രീ പ്രവ൪ത്തനത്തിന് അഞ്ചുലക്ഷം, വഴിവിളക്കിന് ഒമ്പത് ലക്ഷം, റോഡ് നവീകരണത്തിന് 80 ലക്ഷം, പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് ഒരു ലക്ഷം, ക്ഷേമപെൻഷന് 42ലക്ഷം, വികലാംഗക്ഷേമത്തിന് അഞ്ചുലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.