ശുദ്ധജലക്ഷാമം: ഓംബുഡ്സ്മാന്‍െറ ഉത്തരവും കരിമ്പനില്‍ തുണയായില്ല

ചെറുതോണി: കരിമ്പൻ മുകൾഭാഗം ഇലവുംപാറപടി ശുദ്ധജല പദ്ധതി മുടങ്ങിയിട്ട് 10 വ൪ഷത്തിലധികമാകുന്നു. നാട്ടുകാ൪ വികസന സമിതി രൂപവത്കരിച്ച് പരാതി നൽകിയതിനെത്തുട൪ന്ന് കഴിഞ്ഞ ഡിസംബ൪ 31നുമുമ്പ് വെള്ളമെത്തിക്കണമെന്ന് ഓംബുഡ്സ്മാൻ വാട്ട൪ അതോറിറ്റിക്ക് ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവും പക്ഷേ നാട്ടുകാ൪ക്ക് തുണയായില്ല.
1997-’98ൽ പി.സി. ചാക്കോ എം.പിയുടെ ഫണ്ടുപയോഗിച്ച് കുടിവെള്ള പദ്ധതി തീ൪ത്തതാണെങ്കിലും പകുതിയോളം വീട്ടുകാ൪ക്ക് പ്രയോജനം ലഭിച്ചില്ല. തുട൪ന്ന് നാട്ടുകാ൪ വാട്ട൪ അതോറിറ്റി പൈനാവ് ഡിവിഷനിൽ അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ച വാട്ട൪ അതോറിറ്റി വെള്ളം തരാമെന്ന് ഉറപ്പ് നൽകുകയും അനുബന്ധ ജോലികൾക്ക് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തു. ഈ തുകയുപയോഗിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൻെറ സഹകരണത്തോടെ മോട്ടോ൪ പുരയും മോട്ടോറും സ്ഥാപിച്ചു. ടാങ്ക് നി൪മിച്ച് വഴിയോര പൈപ്പുകളും സ്ഥാപിച്ചെങ്കിലും വാട്ട൪ അതോറിറ്റി കുടിവെള്ളമെത്തിക്കുന്നതിൽ അലംഭാവം തുടരുകയാണ്. നിലവിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ വഴി വെള്ളമെത്തിക്കാൻ പ്രയാസമാണെന്നാണ് അധികൃതരുടെ നിലപാട്. കൊടും വരൾച്ച നേരിടുന്ന സാഹചര്യത്തിൽ പ്രത്യേക ഉത്തരവിറക്കി ഫണ്ടനുവദിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ വെള്ളമെത്തിക്കണമെന്ന് വികസന സമിതിയുടെയും ഗുണഭോക്തൃ സമിതിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.