പാറക്കടവ്, പത്തേക്കര്‍ പ്രദേശങ്ങളില്‍ ജലക്ഷാമം

കാഞ്ഞിരപ്പള്ളി: പാറക്കടവ്, പത്തേക്ക൪ പ്രദേശങ്ങളിൽ ജലക്ഷാമം. വെള്ളമെത്തിക്കുന്നതിന്  പഞ്ചായത്ത് അധികൃത൪ തയാറാകുന്നില്ലെന്ന് നാട്ടുകാ൪. പാറക്കടവ്, കെ.എം.എ കോളനിക്ക ് സമീപത്തെ പഞ്ചായത്ത് കിണറിലെ വെള്ളത്തിന് ഒന്നരമാസമായി സ്വമേധയാ റേഷൻ ഏ൪പ്പെടുത്തിയിരിക്കയാണ്. ഇവിടെ നിന്ന് രണ്ട് ദിവസം മൂന്നുകലം വെള്ളം വീതം ഓരോ വീട്ടുകാ൪ക്കും അവകാശപ്പെട്ടതാണ്.
വെള്ളം സുലഭമായി ലഭിക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് തുടങ്ങിയ കപ്പപറമ്പ് നാച്ചി കോളനി പദ്ധതിൽ നിന്ന് ഒരു വ൪ഷത്തിലേറെയായി വെള്ളം കിട്ടുന്നില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. വെള്ളം ലഭിക്കുമെന്ന പ്രതിക്ഷയിൽ ഓരോ വീട്ടുകാരും 1000 രൂപ മുതൽ 6000 വരെയാണ്  പദ്ധതിക്കായി മുടക്കിയത്.
ജലക്ഷാമം ഏറെ അനുഭവപ്പെടുന്ന കല്ലുങ്കൽ, നാച്ചി കോളനികൾ, പാറക്കടവ്, പൂതക്കുഴി, വട്ടകപ്പാറ, പേട്ടവാ൪ഡ്, ബംഗ്ളാവുപറമ്പ് കോളനി എന്നിവിടങ്ങളിലെ ആയിരത്തോളം കുടുംബങ്ങളിൽ വെള്ളമെത്തിക്കുക എന്നതാണ്പദ്ധതിയുടെ ആരംഭത്തിൽ ഉദേശിച്ചിരുന്നത്. എം.പി, എം.എൽ.എ ഫണ്ടുകളും ത്രിതല പഞ്ചായത്ത് ഫണ്ടുകളും ജനങ്ങളിൽ നിന്ന് സംഭാവനയായും ഗുണഭോക്തൃ വിഹിതവുമായി  68 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. കപ്പപറമ്പിലും വഴേപറമ്പിലും കുളങ്ങൾ നി൪മിച്ച് വട്ടകപ്പാറ മലയിലും നാച്ചികോളനിക്ക് സമീപവും ജലസംഭരണ ടാങ്കുകൾ നി൪മിച്ചു. നടത്തിപ്പ് ചുമതല സൊസൈറ്റിക്ക് കൈമാറുകയും ചെയ്തു.  എന്നാൽ, തുടക്കത്തിൽ തന്നെ പ്രശ്നങ്ങളായി. കണക്ഷൻ നൽകിയ 700 ഓളം വീടുകൾക്ക് മഴക്കാലത്തുപോലും മുടക്കം കൂടാതെ  വെള്ളം നൽകാൻ കഴിയാതെ വന്നതോടെ വിതരണം ആഴ്ചയിലൊരിക്കലാക്കി. വേനൽ തുടങ്ങിയാൽ പൈപ്പിൽവെള്ളം എപ്പോൾ വരുമെന്ന് ആ൪ക്കും പറയാൻ കഴിയാത്ത അവസ്ഥയാണ്. വിതരണത്തിന് ആവശ്യമായ വെള്ളം ലഭ്യമാകുമോ എന്ന് നോക്കാതെ  പദ്ധതി നടപ്പാക്കിയതാണ് പ്രശ്നമായത് .
പദ്ധതിക്ക് ആവശ്യമായ വെള്ളം സംഭരണ കിണറ്റിൽ എത്തിക്കുന്നതിന് ചിറ്റാ൪പുഴയുടെ തീരത്ത്  ഈരാറ്റുപേട്ട റോഡിൽ വളവുകയത്ത് കിണ൪ നി൪മിക്കുന്നതിന് എം.പി ഫണ്ടിൽ നിന്ന് 10 ലക്ഷം   അനുവദിച്ചിരുന്നു. ഒന്നര വ൪ഷംമുമ്പ് ആരംഭിച്ച കിണ൪ നി൪മാണം ഇനിയും പൂ൪ത്തിയായില്ല. പഞ്ചായത്തിലെ വിവിധ വാ൪ഡിലായി 40 ഓളം കുഴൽക്കിണറുകൾ നി൪മിച്ചുവെങ്കിലും ജനങ്ങൾക്ക് പ്രയോജനപ്പെട്ടത് മൂന്നോ നാലോ മാത്രം. വെള്ളം ലഭിക്കാതെ വന്നതോടെ ഉപേക്ഷിച്ച നിരവധി കുഴൽക്കിണറുകളും  ഇവിടെ ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.