ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് തുടങ്ങും

തിരുവല്ല: 36-ാ മത് സൗത് സോൺ നാഷനൽ ബാൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച തിരുവല്ലയിൽ തുടക്കമാകും. മുപ്പത് പുരുഷ-വനിത ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
വ്യാഴാഴ്ച അഞ്ചിന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബാൾബാഡ്മിൻറൺ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷത വഹിക്കും. ചാമ്പ്യൻഷിപ്പ് ഓ൪ഗനൈസിങ് കമ്മിറ്റി ചെയ൪മാൻ വിക്ട൪.ടി.തോമസ്, സംസ്ഥാന സെക്രട്ടറി പ്രഫ.ജി.ഹരികുമാ൪ എന്നിവ൪ സംസാരിക്കും.
 കഴിഞ്ഞ വ൪ഷത്തെ ജേതാക്കളായ ക൪ണാടക പുരുഷ ടീമും തമിഴ്നാട് വനിതാ ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളം,തമിഴ്നാട്,ക൪ണാടക, ആന്ധ്രാ പ്രദേശ്,ഹൈദരാബാദ്,പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ നിന്നും 200ൽപരം കായികതാരങ്ങൾ മാറ്റുരക്കും. ബാൾ ബാഡ്മിൻറൺ ഫെഡറേഷൻ റഫറി ബോ൪ഡ് മത്സരങ്ങൾ നിയന്ത്രിക്കും. ആദ്യദിനം എട്ട് മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.31 ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.