രശീതി ചോദിച്ച കുടുംബത്തെ ടി.ടി.ആര്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി

പാലക്കാട്: മംഗലാപുരം-പാലക്കാട് ഇൻറ൪സിറ്റിയിൽ എ.സി കമ്പാ൪ട്ട്മെൻറിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീകളടക്കമുള്ള കുടുംബത്തെ  രശീതി ചോദിച്ചതിൻെറ പേരിൽ ടി.ടി.ആ൪ ഇറക്കിവിട്ട് അപമാനിച്ചതായി പരാതി. ഇതു സംബന്ധിച്ച് പാലക്കാട് സ്റ്റേഷൻ മാനേജ൪ക്ക് പരാതി നൽകി.
മാ൪ച്ച് 26ന് തലശ്ശേരിയിൽനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത രോഗിയുൾപ്പെടെയുള്ള കുടുംബത്തെയാണ് ടി.ടി.ആ൪ അപമാനിച്ച് ഇറക്കിവിട്ടത്.
തലശ്ശേരിയിൽനിന്ന്  ടിക്കറ്റെടുത്ത് യാത്രതുടങ്ങിയ കുടുംബം ടി.ടി.ആറിൻെറ അനുമതിയോടെ എ.സി കമ്പാ൪ട്ട്മെൻറിൽ ഇരിക്കാൻ 700 രൂപ നൽകി.
 രശീതി ചോദിച്ചപ്പോഴാണ് ടി.ടി.ആ൪ അപമര്യാദയായി പെരുമാറിയത്.  എ.സി കംപാ൪ട്ട്മെൻറിൽ യാത്രചെയ്യാനാകില്ലെന്ന് പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നിൽവെച്ച് പരിഹസിച്ച്  ഇറക്കിവിടുകയായിരുന്നു. തുട൪ന്ന് കുടുംബം ജനറൽ കമ്പാ൪ട്ട്മെൻറിലേക്ക് മാറി. പാലക്കാട്ടെത്തിയ കുടുംബം സ്റ്റേഷൻ മാനേജ൪ക്ക് പരാതി നൽകി. ടി.ടി.ആറിനെതിരെ അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിക്കുമെന്ന്  മാനേജ൪ ഉറപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.