പ്രഭുദയ: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അമ്പലപ്പുഴ: ആലപ്പുഴ തീരക്കടലിൽ മത്സ്യ ബന്ധന ബോട്ടിൽ പ്രഭുദയ കപ്പലിടിച്ച് അഞ്ച് പേ൪ മരിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ അമ്പലപ്പുഴ സി.ജെ.എം കോടതി തള്ളി. ഒന്നാം പ്രതി  ്രപശോഭ് സുഗതൻ(24), രണ്ടാം പ്രതി മയൂ൪ വീരഭദ്ര കുമാ൪(26), ക്യാപ്റ്റനും മൂന്നാം പ്രതിയുമായ ഗോൾഡൻ ചാൾസ്് പെരേര(46) എന്നിരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കപ്പൽ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ അഭിഭാഷകനും മുംബൈ സ്വദേശിയുമായ ജയ്സിങ് ഹാജരായി. എന്നാൽ, കപ്പൽ വിട്ട് കൊടുക്കണമെന്ന ഉടമകളുടെ അപേക്ഷ പരിഗണിക്കുന്നത് 31ലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.