ഗുരുവായൂര്‍ നഗരസഭക്ക് 52 കോടിയുടെ ബജറ്റ്

ഗുരുവായൂ൪: പടിഞ്ഞാറെനടയിൽ ബെൽമൗത്ത് ഷോപ്പിങ് കോപ്ളക്സ് നി൪മിക്കാൻ നഗരസഭ ബജറ്റിൽ ആറ് കോടി. ഇന്ന൪റിങ് റോഡിൽ നഗരസഭയുടെ ലോഡ്ജ്, മാഞ്ചിറ റോഡിൽ  ഷോപ്പിങ് കോംപ്ളക്സ് നി൪മാണത്തിനും തുക മാറ്റിവെച്ചിട്ടുണ്ട്. കിഴക്കെനടയിലെ കെ.എ.വേലായുധൻ സ്മാരക ഷോപ്പിങ് കോപ്ളക്സിന് ഒന്നാം നില നി൪മിക്കാനും പദ്ധതിയുണ്ട്.  വിവിധ പദ്ധതികൾക്ക് ധനാഗമമാ൪ഗങ്ങൾ കണ്ടെത്തുന്നതിന് ഊന്നൽ നൽകിയുള്ള ബജറ്റാണ് വൈസ് ചെയ൪പേഴ്സൻ മഹിമ രാജേഷ് അവതരിപ്പിച്ചത്.  
52.66 കോടി വരവും 51.34 കോടി ചെലവും, 1.31 കോടി  മിച്ചവും പ്രതീക്ഷിക്കുന്നു.പൂക്കോട് ,തൈക്കാട് കൃഷി ഭവനുകൾ ഇരുമേഖല ഓഫിസുകളിലേക്ക് മാറ്റും. തൈക്കാട് രാജീവ് ഗാന്ധി കമ്യൂണിറ്റി ഹാൾ വളപ്പിലുള്ള മൃഗാശുപത്രിയും അങ്കണവാടിയും മാറ്റി സ്ഥാപിക്കാനും നി൪ദേശമുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധയിൽ തൊഴിലാളികൾക്ക് കുടിശ്ശിക കൂലി നൽകാൻ 6.24 ലക്ഷം മാറ്റിവെച്ചിട്ടുണ്ട്. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പദ്ധതികളും വിഹിതവും: ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ട് ആധുനികവത്കരണവും ഭൂമി ഏറ്റെടുക്കലും (1.5 കോടി), റോഡ് നി൪മാണം (1.72 ),പട്ടികജാതി വികസനം (മൂന്ന് ),ചക്കംകണ്ടം കുടിവെള്ള പദ്ധതി (30 ലക്ഷം), അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം (45 ), ആശ്രയ പദ്ധതി (25 ), തെരുവ് വിളക്കുകൾ സ്ഥാപിക്കാനും റിപ്പയങ്ങിനും (88 ), പുരയിട കൃഷി (50 ),  പുഷ്പകൃഷി (ഒന്ന് ), കണ്ടൽകാടുകളുടെ സംരക്ഷണം (1.5 ), വ്യവസായ എസ്റ്റേറ്റിന് ചുറ്റും ഭൂമി ഏറ്റെടുത്ത് ഭൗതിക സാഹചര്യം ഒരുക്കാൻ (55 ), കാവീട് എസ്.സി വിഭാഗത്തിന് ഫ്ളാറ്റ് സമുച്ചയം (25 ), കാരയൂ൪, ഇരിങ്ങപ്പുറം ജി.എൽ.പി സ്കൂളുകളുടെ വികസനം (20 ), ഗുരുവായൂ൪ ജി.യു.പി സ്കൂൾ വികസനം (40), തുട൪വിദ്യാ കേന്ദ്രങ്ങൾക്ക് കെട്ടിടം (10), പുസ്തക മേള (ഒന്ന്),  കാ൪ഷിക പ്രദ൪ശനവും ഭക്ഷ്യമേളയും (ഒന്ന് ), ബസ് സ്റ്റാൻഡിൽ വനിത സൗഹൃദ ടോയ്ലെറ്റ് (രണ്ട്) , ചിൽഡ്രൻസ് പാ൪ക്ക് നവീകരണം (10 ), പൂക്കോട്, തൈക്കാട് ഗ്രൗണ്ടുകളുടെ നവീകരണം (10 ), കാനകൾ വെള്ളം ചീറ്റിച്ച് കഴുകുന്ന സംവിധാനമുള്ള ടാങ്ക൪ ലോറി വാങ്ങുന്നതിന് (15 ),  പുഷ്പോത്സവം (അഞ്ച്), പൂക്കോട് കുടുംബക്ഷേമ ഉപകേന്ദ്രം (23), നഗരസഭയുടെ സ്ഥാപനങ്ങളിലും കംഫ൪ട്ട് സ്റ്റേഷനുകളിലും മാലിന്യ സംസ്കരണത്തിന് (17.8 ), വലിയതോട് സംരക്ഷണം (20),ചരിത്ര സെമിനാറും, ചിത്ര പ്രദ൪ശനവും (അര ലക്ഷം),ഇളനീ൪ തെങ്ങിൻ തൈ വിതരണം (25,000 രൂപ). ചെയ൪മാൻ ടി.ടി.ശിവദാസൻ അധ്യക്ഷത വഹിച്ചു. ബജറ്റ് ച൪ച്ച വ്യാഴാഴ്ച രാവിലെ 10.30ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.