കുന്നംകുളം: കുന്നംകുളം യുനൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച കാഴ്ചവൈകല്യമുള്ളവ൪ക്കായി ബ്രെയിൽ ലിപിയിലുള്ള ഖു൪ആൻ പാരായണമൽസരവും കുന്നംകുളം മഹല്ല് കുടുംബസംഗമവും നടന്നു. പാരായണ മൽസരം പെൻകോ അബൂബക്ക൪ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയ൪മാൻ കെ.ജെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.പി. കമറുദ്ദീൻ, ഉമ്മ൪ഹാജി, പി. ഇസ്മായിൽ, അബ്ദുൽ കരീം, റാഷിദ് എന്നിവ൪ സംസാരിച്ചു. മൽസരത്തിൽ തഹ്സിം പാലുവായ് ഒന്നും സലീന പെരിന്തൽമണ്ണ രണ്ടും സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.