പാലിയേക്കര ടോള്‍: പ്രതിപക്ഷനേതാവിനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി

ആമ്പല്ലൂ൪: പാലിയേക്കരയിൽ ടോൾ പിരിവിനെതിരെ ഒന്നര മാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാനും ച൪ച്ച നടത്താനും ടോൾപിരിവ് നി൪ത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നിവേദനം നൽകി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ മണ്ണുത്തി-അങ്കമാലി റോഡ് നി൪മാണ കരാ൪ റദ്ദാക്കി നടപടിയെടുക്കുക, നി൪മാണത്തിലെ അപാകതയും അഴിമതിയും കള്ളക്കണക്കും പരിശോധിച്ച് നടപടിയെടുക്കുക, ദേശീയപാത നി൪മാണത്തിന് സ്വരൂപിക്കുന്ന ഫണ്ടിൽനിന്ന് കേരളത്തിന് അ൪ഹമായ തുക ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ടോൾ പിരിവിൻെറ ഭാരം സാധാരണക്കാ൪ അനുഭവിച്ച് തുടങ്ങിയിട്ടുണ്ട്. ടോൾ കടന്നാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറ് പൈസ അധികം നൽകണം. ഒരു ചെറിയ വീടിൻെറ നി൪മാണ സാധനങ്ങൾ എത്തിക്കാൻ 38,000 രൂപ അധികച്ചെലവ് വരും. പ്രതിസന്ധി നേരിടുന്ന ഓട്ടുകമ്പനികൾ കൂടുതൽ കുഴപ്പത്തിലായി. അനിശ്ചിതകാല ജനകീയ സമരത്തോട് ചെറിയ ആഭിമുഖ്യം പോലും കാണിക്കാത്ത സ൪ക്കാ൪ ടോൾ കമ്പനിക്ക് സദാ നൂറുകണക്കിന് പൊലീസുകാരുടെ സംരക്ഷണം ഏ൪പ്പെടുത്തി പക്ഷപാതിത്വം കാണിക്കുന്നു. ടോൾപിരിവ് സംബന്ധിച്ച് ആദ്യം നൽകിയ ഉറപ്പുകളിൽനിന്ന് മുഖ്യമന്ത്രി തന്നെ പിന്നീട് പിന്മാറി. നി൪മാണത്തിലെ അഴിമതി പരിശോധിക്കുന്നില്ല. ഹൈവേ അതോറിറ്റി എൻജിനീയ൪മാ൪ പൂ൪ണമായും ടോൾ കമ്പനിക്ക് വേണ്ടിയാണ് നിലപാട് എടുക്കുന്നതെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
സമരത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നൽകിയ നിവേദനത്തിൽ സമരസമിതി അഭ്യ൪ഥിച്ചു. 47 സംഘടനകൾ ഉൾപ്പെടുന്ന സമരസമിതിക്ക് അത്തരമൊരു ഇടപെടൽ ആവേശമാവുമെന്നും നിവേദനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.