ആലപ്പുഴ: ‘സ്വാശ്രയ യുവത്വം സാമൂഹിക മുന്നേറ്റത്തിന്’ എന്ന മുദ്രാവാക്യമുയ൪ത്തി നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഹൈടെക് കൃഷി ആരംഭിക്കും. യൂത്ത്കോൺഗ്രസ് ആലപ്പുഴ പാ൪ലമെൻറ് കമ്മിറ്റി ജനറൽബോഡി യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പി.സി വിഷ്ണുനാഥ് എം. എൽ. എ യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഗ്രീൻഹൗസും പോളിഹൗസും മാതൃകയിലുള്ള കൃഷിരീതിയാണ് സ്വീകരിക്കുന്നതെന്ന് യോഗത്തിൽ സംസാരിച്ച സംസ്ഥാന പ്രസിഡൻറ് പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ഏപ്രിൽ 18 മുതൽ മേയ് എട്ടുവരെ നടത്തുന്ന സംസ്ഥാന ‘യുവജനയാത്ര’യിൽ ഇതിൻെറ പ്രചാരണം ആരംഭിക്കും.
യോഗം കേരളത്തിൻെറ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അ൪ധനാരി ഉദ്ഘാടനം ചെയ്തു. പാ൪ലമെൻറ് പ്രസിഡൻറ് എസ്. ദീപു അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂ൪, മനോജ് മൂത്തേടൻ,വിനോദ് കൃഷ്ണ, നവപുരം ശ്രീകുമാ൪,എസ്. ശരത്, ബിനു ചുള്ളിയിൽ, കെ.എസ്. ഷാജഹാൻ, കെ.എസ്.പുരം സുധീ൪, ഗീത അശോകൻ, ദേവദാസ് മല്ലൻ, അഡ്വ. രാജേഷ്, കെ.സി. ആൻറണി, അഡ്വ. മനോജ്കുമാ൪, എസ്. സുജിത്, രാജേഷ് കണ്ടല്ലൂ൪, ബിനു കരുനാഗപ്പള്ളി, ഹുമാം അൽഹാദി എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.