കളമശേരി: വഴിയോര കച്ചവടക്കാ൪ പച്ചക്കറികൾക്കും മറ്റും അമിത വില ഈടാക്കുന്നതിനെതിരെ നടപടിയെടുക്കാൻ നഗരസഭാ കൗൺസിൽ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തി.എച്ച്.എം.ടി കവലയിൽ സമീപ പ്രദേശത്തെക്കാൾ പച്ചക്കറിക്കും മീനുകൾക്കും അമിതവില ഈടാക്കുന്നതായ പരാതിയെത്തുട൪ന്നാണിത്. കൗൺസില൪ എ.ടി.സി കുഞ്ഞുമോനാണ്ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്്.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് ടാങ്ക൪ ലോറിയിൽ വെള്ളമെത്തിക്കാൻ ഏജൻറുമാരെ സമീപിച്ചിട്ടും ഫലമില്ലെന്ന് കൗൺസിലിൽ പരാതി ഉയ൪ന്നു. വെള്ളം എത്തിച്ചുനൽകാത്ത ടാങ്ക൪ വിതരണക്കാരുടെ ലൈസൻസ് റദ്ദുചെയ്യാൻ ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി. നഗരസഭാ പരിധിയിലെ തൃക്കാക്കര, വട്ടേക്കുന്നം, കങ്ങരപ്പടി എന്നിവിടങ്ങളെ ഹെൽത്ത് സബ് സ്റ്റേഷന് കീഴിൽപ്പെടുത്തിയതായി അധ്യക്ഷൻ ജമാൽ മണക്കാടൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.