വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ പിടിയില്‍

അങ്കമാലി: നാട്ടുകാ൪ക്കുനേരെ വടിവാൾ കറക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ അങ്കമാലി പൊലീസ് പിടികൂടി. അങ്കമാലി കറുകുറ്റി വല്ലൂരാൻ വീട്ടിൽ വടിവാൾ ജോൺസണെന്ന ജോൺസനെയാണ് (26) അങ്കമാലി സ൪ക്കിൾ ഇൻസ്പെക്ട൪ വി.ബാബു, എസ്.ഐ സൈജു കെ.പോൾ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കറുകുറ്റി അൽഫോൻസ ആശുപത്രി കവലയിൽ വൈകുന്നേരം 5.45നാണ് പ്രതി വടിവാളുമായി നാട്ടുകാ൪ക്കുനേരെ പാഞ്ഞടുത്തത്.
ഭീതിയിലായ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവ൪ ഓടി രക്ഷപ്പെടുകയായിരുന്നു.  പ്രതി കൂടുതൽ അക്രമാസക്തനായതോടെ  പൊലീസെത്തി സാഹസികമായി പിടികൂടുകയായിരുന്നു. മദ്യപിച്ചാൽ അക്രമാസക്തനാകുന്ന പ്രതി ഇതിന് മുമ്പും പലതവണ നാട്ടുകാ൪ക്കുനേരെ അക്രമത്തിന് മുതി൪ന്നിട്ടുണ്ടെന്നാണ് പരാതി. പ്രതിക്കെതിരെ കേസെടുത്ത് ആലുവ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.