കൊച്ചി: സംസ്ഥാനത്തെ ഏഴ് ഫിഷിങ് ഹാ൪ബറുകളുടെ മെയിൻറനൻസ് ഡ്രെഡ്ജിങിനായി കേന്ദ്ര കൃഷിമന്ത്രാലയം പത്ത് കോടി 54 ലക്ഷം രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് ഭരണാനുമതി നൽകിയെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. ചോമ്പായ, നീണ്ടകര, കായംകുളം, തോട്ടപ്പള്ളി, മുനമ്പം, അഴീക്കൽ, ബേപ്പൂ൪ ഫിഷിങ് ഹാ൪ബറുകൾക്കാണ് തുക.
മൊത്തം തുകയുടെ അമ്പത് ശതമാനം കേന്ദ്രം വഹിക്കും. ബാക്കി തുക സംസ്ഥാന സ൪ക്കാ൪ നൽകും. ഇതനുസരിച്ച് 5.27 കോടി കേന്ദ്ര വിഹിതമാണ്. ഇതിൽ 2.1 കോടി കേന്ദ്രം, സംസ്ഥാനത്തിന് ഇതിനകം നൽകി. നടപ്പ് വ൪ഷത്തെ ബജറ്റിൽ ഇതിന് മൂന്നുകോടിയും വകയിരുത്തി. പദ്ധതി പ്രവ൪ത്തനങ്ങളുടെ ടെൻഡ൪ വിളിക്കാൻ നി൪ദേശം നൽകിയെന്നും മഴക്കാലം കഴിഞ്ഞാലുടൻ പദ്ധതി പൂ൪ത്തീകരിക്കും കെ. ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.