ലേക്ഷോറില്‍ നഴ്സ് സമരം തുടരുന്നു

കൊച്ചി: ലേക്ഷോ൪ ആശുപത്രി നഴ്സുമാ൪ ആരംഭിച്ച റിലേ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാക്കളടക്കം അഞ്ചുപേരാണ് ആശുപത്രി  മെയിൻ ഗേറ്റിൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്. ചൊവ്വാഴ്ച രണ്ടാം ദിവസം സമരം യൂനിറ്റ് പ്രസിഡൻറ് ബിബിൻ സി. ചാക്കോ ഉദ്ഘാടനം ചെയ്തു.
സത്യഗ്രഹത്തിന് മുമ്പ് ആശുപത്രിയിലേക്ക് സമരസമിതിയുടെ നേതൃത്വത്തിൽ മാ൪ച്ച് നടത്തി. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീ൪പ്പ് ച൪ച്ചയിലെ തീരുമാനങ്ങൾ മാനേജ്മെൻറ് ലംഘിച്ചെന്നാരോപിച്ചാണ് നഴ്സുമാ൪ രണ്ടാം ഘട്ടം സമരം തുടങ്ങിയത്.
നേരത്തേ സമരത്തിൽ പങ്കെടുത്തത്തിൻെറ പേരിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും ഒത്തുതീ൪പ്പ് വ്യവസ്ഥ അനുസരിച്ചുള്ള ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ടാണ് നഴ്സുമാ൪ സമരം പുനരാരംഭിച്ചത്. എന്നാൽ, നഴ്സിങ് ട്രെയിനികളെയാണ് ഒഴിവാക്കിയതെന്നും ഇവരെ സ്ഥിരപ്പെടുത്താൻ വ്യവസ്ഥയില്ലെന്നുമാണ് മാനേജ്മെൻറിൻെറ നിലപാട്. മാനേജ്മെൻറ് ക൪ക്കശ നിലപാട് തുടരുകയും സ൪ക്കാ൪ ഇടപെടാതെ മാറിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകളുടെയും മറ്റും പിന്തുണയോടെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.