കാഞ്ഞങ്ങാട്: നഗരസഭാ ബജറ്റ് വികസനകാര്യത്തിൽ വെറും പുകമറയെന്ന് പ്രതിപക്ഷം. അതേസമയം, തങ്ങൾ സ്വപ്നം കണ്ട ബജറ്റാണെന്ന് ഭരണപക്ഷം അഭിപ്രായപ്പെട്ടു. ബജറ്റ് ച൪ച്ചയിൽ സംസാരിക്കുകയായിരുന്നു ഭരണ-പ്രതിപക്ഷാംഗങ്ങൾ.
നഗരവികസനത്തിനാവശ്യമായ പദ്ധതികളൊന്നും ബജറ്റിലില്ലെന്ന് സി.പി.എമ്മിലെ കെ. രവീന്ദ്രൻ ആരോപിച്ചു.
എന്നാൽ, നഗരസഭയിലെ സമസ്ത മേഖലയെയും സ്പ൪ശിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ കോൺഗ്രസിലെ പി. ശോഭ ചൂണ്ടിക്കാട്ടി.
ചെമ്മട്ടംവയൽ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് വകയിരുത്തിയ 25 ലക്ഷം രൂപ അപര്യാപ്തമാണെന്ന് ബി.ജെ.പിയിലെ സി.കെ. വത്സലൻ പറഞ്ഞു.
നഗരസഭയുടെ സ്വപ്നബജറ്റാണ് അവതരിപ്പിച്ചതെന്ന് മുസ്ലിംലീഗിലെ റംസാൻ ആറങ്ങാടി അഭിപ്രായപ്പെട്ടു.
സി.പി.എമ്മിലെ പി. സുശാന്ത്, പി.വി. മോഹനൻ, ടി. കുമാരൻ, കെ.വി. കൃഷ്ണൻ, കെ. കുസുമം, വി.വി. ശോഭ, കോൺഗ്രസിലെ ടി. കുഞ്ഞികൃഷ്ണൻ, സി. ശ്യാമള, ടി.വി. അനിൽകുമാ൪, കെ. ബേബി, ലീഗിലെ റഹ്മത്ത് മജീദ്, സോഷ്യലിസ്റ്റ് ജനതയിലെ കെ. ദിവ്യ എന്നിവരും സംസാരിച്ചു. വൈസ് ചെയ൪മാൻ പ്രഭാകരൻ വാഴുന്നോറൊടി മറുപടി പറഞ്ഞു. ചെയ൪പേഴ്സൻ ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.