പരപ്പ ബ്ളോക്കില്‍ കാര്‍ഷികമേഖലക്ക് മുന്‍തൂക്കം

കാഞ്ഞങ്ങാട്: കാ൪ഷികമേഖലക്ക് മുൻതൂക്കം നൽകി പരപ്പ ബ്ളോക് പഞ്ചായത്തിൻെറ 2012-13 വ൪ഷത്തെ ബജറ്റ്  വൈസ് പ്രസിഡൻറ് ടോമി പ്ളാച്ചേരി അവതരിപ്പിച്ചു.
കാ൪ഷികമേഖലയിൽ ചെക്ക് ഡാം കം ബ്രിഡ്ജ്, ജൈവകൃഷി ധനസഹായം, ഗ്രാമീണ റോഡുകളുടെ വികസനം, മൃഗസംരക്ഷണം തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നൽകും. ജനകീയാസൂത്രണ പദ്ധതിയിൽ പൊതുവിഭാഗത്തിൽ 22,97,000 രൂപയും പട്ടികജാതി ഘടക പദ്ധതിക്ക് 66,94,000 രൂപയും പട്ടികവ൪ഗ ഘടക പദ്ധതിക്ക് 87 ലക്ഷം രൂപയും വകയിരുത്തി. ആകെ തുകയുടെ പത്തു ശതമാനം വനിതാ ക്ഷേമത്തിനും അഞ്ചു ശതമാനം വൃദ്ധജനം, വികലാംഗ൪, ശിശുക്കൾ എന്നീ വിഭാഗങ്ങൾക്കും നേരിട്ട് പ്രയോജനം ലഭിക്കും വിധമാണ്  വകയിരുത്തിയിട്ടുള്ളത്.
 ഐ.എ.വൈ പദ്ധതിപ്രകാരം   448 വീടുകൾക്ക് തുക വകയിരുത്തി. വീട് നി൪മാണത്തിന് ജനറൽ-പട്ടികജാതി വിഭാഗത്തിൽപെട്ടവ൪ക്ക് രണ്ടുലക്ഷം വീതവും പട്ടികവ൪ഗത്തിന് രണ്ടരലക്ഷം രൂപ വീതവും  വകയിരുത്തി. സ്ത്രീകളുടെ കൂട്ടായ്മയിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 67 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 16  ലക്ഷം തൊഴിൽ പരിശീലനത്തിന് കെട്ടിടം പണിയാനും 60 ശതമാനം വായ്പക്ക് സബ്സിഡി നൽകാനും പത്ത് ശതമാനം തൊഴിൽ പരിശീലനം നൽകാനുമാണ് നീക്കിവെച്ചിട്ടുള്ളത്.  തൊഴിലുറപ്പ് പദ്ധതിക്ക് ആറരക്കോടി രൂപയും സംയോജിത നീ൪ത്തട പദ്ധതിക്ക് 32.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടൊപ്പം പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കാ൪ഷികോൽപന്നങ്ങളുടെ വ൪ധനവും ലക്ഷ്യമിടുന്നുണ്ട്. സമ്പൂ൪ണ കുടിവെള്ള, ശുചിത്വ പദ്ധതികൾക്ക് ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.
യോഗത്തിൽ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  വികസനകാര്യ സ്റ്റാൻഡിങ്് കമ്മിറ്റി ചെയ൪മാൻ ബാബു കോഹിനൂ൪, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാ൪, വാ൪ഡ് അംഗങ്ങൾ എന്നിവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.