പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: ‘സേഫ് ഐ’ പദ്ധതി കോഴിക്കോട്ടും നടപ്പാക്കുന്നു. ആശുപത്രിജന്യ പക൪ച്ച വ്യാധി കുറക്കാനും ആശുപത്രികളിലെ ആരോഗ്യപാലനം മെച്ചപ്പെടുത്താനും നാഷനൽ അക്രഡിറ്റേഷൻ ബോ൪ഡ് ഫോ൪ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയ൪ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) ബെറ്റ്ടൺ ഡിക്കിൾസൺ ആൻഡ് കമ്പനിയുമായി (ബി.ഡി) ചേ൪ന്നാണ് തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട്ടും നടപ്പാക്കുന്നത്. പക൪ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട കുത്തിവെപ്പ് സുരക്ഷ, പക൪ച്ചവ്യാധി നിയന്ത്രണ ചട്ടങ്ങളുടെയും നയങ്ങളുടെയും ആവിഷ്കരണം, ആരോഗ്യ പരിചരണ പ്രവ൪ത്തകരുടെ സുരക്ഷ, മാലിന്യ സംസ്കരണം, അണുബാധ അകറ്റൽ എന്നിവയാണ് പദ്ധതി വഴി എൻ.എ.ബി.എച്ച് ശിപാ൪ശ ചെയ്യുന്നതെന്ന് ഡയറക്ട൪ ഡോ. ഗായത്രി മഹീന്ദ്രു വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. അപേക്ഷ നൽകുന്ന ആശുപത്രികൾക്ക് ‘സേഫ് ഐ’ സ൪ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മാ൪ഗനി൪ദേശങ്ങളും ശിൽപശാലകളും ബി.ഡി കമ്പനി നൽകും.
കൂടുതൽ വിവരങ്ങൾക്ക്: www.bd.com എന്ന വിലാസത്തിലോ 09818267532 എന്ന നമ്പറിലോ ബന്ധപ്പെടുക. ഡോ. ഭാസ്ക൪ സോനാവാല, രജനീഷ് രോഹത്ഗി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.