കോഴിക്കോട്: എക്സൈസ് എൻഫോഴ്സ്മെൻറ് നടത്തിയ ലഹരിവേട്ടയിൽ ഒരു മാസത്തിനിടെ പിടിയിലായത് ആറുപേ൪. ഇവരിൽനിന്ന് കണ്ടെടുത്തത് 1.6 കിലോയിലേറെ കഞ്ചാവും ഒരു ഗ്രാമിലേറെ ബ്രൗൺ ഷുഗറും.
ജില്ലയിലെ സ്കൂൾ-കോളജ് വിദ്യാ൪ഥികൾക്ക് ലഹരി പദാ൪ഥങ്ങൾ എത്തിക്കുന്ന സംഘം നഗരം കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്നു എന്ന രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ എക്സൈസ് കോഴിക്കോട് റെയ്ഞ്ച് ഇൻസ്പെക്ട൪ ടോണി ജോസും സംഘവും തുട൪ച്ചയായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേ൪ അറസ്റ്റിലായത്.
ശാന്തിനഗ൪ കോളനി നിവാസി മുഹമ്മദലിയിൽനിന്ന് 47.5 ഗ്രാം, പറമ്പിൽബസാ൪ സ്വദേശി ചൂലങ്ങോട്ട് പറമ്പിൽ സലീം 60 ഗ്രാം, പുളിക്കൽ ഷൈജു 200 ഗ്രാം, ജാഫ൪ഖാൻ കോളനി റോഡിലെ മേഖലാ ശാസ്ത്ര കേന്ദ്രം, കാലിക്കറ്റ് യൂനിവേഴ്സിറ്റി പരിസരം എന്നിവിടങ്ങളിൽനിന്ന് അറസ്റ്റിലായ ചോളരി പള്ളിയാലിൽ ജാബി൪, തേഞ്ഞിപ്പലം സ്വദേശി ചെക്കിയാത്ത് അലവി എന്നിവരിൽനിന്ന് 1.3 കിലോഗ്രാം എന്നിങ്ങനെയാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച അരയിടത്തു പാലത്തിനടുത്ത് നിന്ന് പിടിയിലായ വടകര സ്വദേശി സുനീറിൽനിന്നാണ് ഒരു ഗ്രാമിലേറെ ബ്രൗൺഷുഗ൪ കണ്ടെടുത്തത്. ഇത്രയും പ്രതികളിൽനിന്നായി 7530 രൂപയും മൂന്ന് മൊബൈൽ ഫോണും രണ്ട് ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾ ജയിലിലാണ്. അസി. ഇൻസ്പെക്ട൪ സി.മുഹമ്മദ്, പ്രിവൻറിവ് ഓഫിസ൪മാരായ എസ്.എം. ബാബുരാജ്, ബി. ഗണേശ്, എൻ. ബഷീ൪, ഗാ൪ഡുമാരായ ഗോവിന്ദൻ, റഷീദ്, റിഷിത്ത് കുമാ൪, ബൈജു, ജലാലുദ്ദീൻ, ജിനീഷ്, ഉല്ലാസ്, ഗിരീഷ് ബാബു, അനിൽ, സന്തോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുള്ളവ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.