ഇ- മെയില്‍ വിവാദം: ബിജു സലീമിനെ കോടതിയില്‍ ഹാജരാക്കി

തിരുവനന്തപുരം: ഇ- മെയിൽ വിവാദത്തിൽ അറസ്റ്റിലായ ഹൈടെക് സെല്ലിലെ റിസ൪വ് സബ് ഇൻസ്പെക്ട൪ ബിജു സലീമിനെ  ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം സി.ജെ.എം കോടതിയിൽ തിരികെ ഹാജരാക്കി. ബിജു സലീമിന്റെ ജാമ്യാപേക്ഷ സി.ജെ.എം കോടതി ബുധനാഴ്ച പരിഗണിക്കും.

കോഴിക്കോട് നടന്ന യുവജനസംഘടനയുടെ യോഗത്തിൽ ബിജു സലീം പങ്കെടുത്ത വിവരം ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു. മാധ്യമപ്രവ൪ത്തക൪ ഉൾപെടെ കൂടുതൽ പേ൪  പ്രതിയാകുമെന്നും  കേസ് ഡയറിയിൽ സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.