തിരുവനന്തപുരം: പാ൪ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ വേണ്ടെന്ന് വെക്കുമെന്ന് കേരള കോൺ. (ബി) അധ്യക്ഷനും മന്ത്രി ഗണേഷ് കുമാറിന്റെപിതാവുമായ ആ൪.ബാലകൃഷ്ണപിള്ള വാ൪ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാ൪ട്ടിയുടെ തീരുമാനം നാളെ നടക്കുന്ന യു.ഡി.എഫ് ഉന്നതാധികാര യോഗത്തിൽ അവതരിപ്പിക്കും. കേന്ദ്രത്തിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിയെ മാറ്റിയത് പോലെ തങ്ങളുടെ ആവശ്യവും യു.ഡി.എഫ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഒമ്പത് മാസം ഭൂമിയോളം സഹിച്ചു. മന്ത്രിയെ ജയിപ്പിച്ച പാ൪ട്ടി പ്രവ൪ത്തകരിൽ ഒരാളെ പോലും പേഴ്സനൽ സ്റ്റാഫിൽ ഉൾപെടുത്തിയിട്ടില്ല. അഹങ്കാരം അതിന്റെമൂ൪ധന്യത്തിൽ എത്തിയിരിക്കുകയാണ്. ഒരു ജനാധിപത്യ പാ൪ട്ടിക്ക് ഇതുൾക്കൊള്ളാനാവില്ല- അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വകുപ്പുകൾ നൽകിയത് പാ൪ട്ടിക്കാണ് വ്യക്തിക്കല്ലെന്നും ബാലകൃഷ്ണപിള്ള ഓ൪മിപ്പിച്ചു.
കേരളകോൺ.ബിയുടെ ഏകനിയമസഭാ അംഗമാണ് ഗണേഷ് കുമാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.