കുടിവെള്ളക്ഷാമം നേരിടാന്‍ സമഗ്ര കര്‍മപദ്ധതി -മന്ത്രി

ഇടുക്കി : ജില്ലയിൽ കുടിവെക്ഷാമം നേരിടാൻ ക൪മപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന്  മന്ത്രി പി.ജെ. ജോസഫ്. ജില്ലയിലെ വരൾച്ചയും കുടിവെള്ളക്ഷാമവും നേരിടാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ച൪ച്ച ചെയ്യാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേ൪ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ൃ
 ടാങ്ക൪ ലോറികളിൽ കുടിവെളളമെത്തിക്കാൻ ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും സ൪ക്കാ൪ അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ തുക തനത് ഫണ്ടിൽ ലഭ്യമല്ലെങ്കിൽ പ്ളാൻ ഫണ്ടിൽ ചെലവാകാതെ കിടക്കുന്ന തുക ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
ടാങ്ക൪ ലോറികളിൽ കുടിവെളളമെത്തിക്കാൻ ചെലവാകുന്ന തുകക്ക് പിന്നീട് ജില്ലാ ആസൂത്രണ സമതിയുടെ സാധൂകരണം വാങ്ങണമെന്ന് ഇതു സംബന്ധിച്ച സ൪ക്കാ൪ ഉത്തരവിൽ സൂചിപ്പിക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും അത് പരിഹരിക്കാൻ മറ്റ് സംവിധാനങ്ങൾ വഴി കഴിയില്ലെന്നും വില്ലേജോഫിസ൪മാരും തഹസിൽദാ൪മാരും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൻെറ അടിസ്ഥാനത്തിലാകണം ഇപ്രകാരം ടാങ്ക൪ ലോറികളിൽ വെളളമെത്തിക്കേണ്ടത്. വരൾച്ചക്കുശേഷം ചേരുന്ന ഗ്രാമസഭയിൽ അതത് വാ൪ഡിലെ ജലവിതരണത്തെ സംബന്ധിച്ച വിവരങ്ങൾ ച൪ച്ച ചെയ്യണം.
ടാങ്ക൪ ലോറികളിലെ ട്രിപ്പ് ഷീറ്റുകൾ ബന്ധപ്പെട്ട വാ൪ഡ് പ്രതിനിധിയും എ.ഡി.എസ്. ചെയ൪ പേഴ്സണും സാക്ഷ്യപ്പെടുത്തുകയും വേണം.  
ജില്ലയിലെ കുടിവെളളക്ഷാമം പരിഹരിക്കാൻ സ്വീകരിക്കേണ്ട അടിയന്തര നടപടി സംബന്ധിച്ച് യോഗം ച൪ച്ചചെയ്തു. റവന്യൂ വകുപ്പ് ഇതുവരെ 36 പഞ്ചായത്തുകളിൽനിന്ന് കുടിവെളളക്ഷാമം പരിഹരിക്കുന്നത് വിവിധ പദ്ധതി നി൪ദേശങ്ങൾ പരിശോധിച്ച് 28 പഞ്ചായത്തുകളിലെ 83 പ്രവൃത്തികൾക്കായി 42 ലക്ഷം രൂപ അനുവദിച്ചു.
ജലസ്രോതസ്സുകൾ സംരക്ഷിക്കാനും ചെക് ഡാമുകൾ നി൪മിക്കാനുമായി വാട്ട൪ അതോററ്റി, ചെറുകിട ജലസേചനം തുടങ്ങിയ വകുപ്പുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേ൪ന്ന് 19.25 കോടി രൂപയുടെ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. പമ്പുകൾ കേടായതും ഇല്ലാത്തുതുമായ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നുണ്ടെന്ന് വിവിധ പഞ്ചായത്ത് പ്രസിഡൻറുമാ൪ യോഗത്തിൽ അറിയിച്ചു.
പമ്പ് മാറ്റിസ്ഥാപിക്കാൻ 4.75 കോടിയുടെയും പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാൻ 10.5 കോടിയുടെയും പദ്ധതികൾക്ക് രൂപം നൽകിയതായി വാട്ട൪ അതോററ്റി അധികൃത൪ അറിയിച്ചു.  
എം.എൽ.എമാരായ കെ.കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് കോഴിമല, കലക്ട൪ ഇ.ദേവദാസൻ, എ.ഡി.എം. കെ. മുരളീധരൻ, ജില്ലാ പഞ്ചായത്ത് മെംബ൪മാ൪, ബ്ളോക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാ൪, ബന്ധപ്പെട്ട വാട്ട൪ അതോററ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ എം.എൻ. സുരേഷ്, മൈന൪ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയ൪ ടോമി ജോ൪ജ്, ഭൂജല വകുപ്പ് ജില്ലാ ഓഫിസ൪ ജോസ് ജയിംസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.