ഇടമലക്കുടിക്ക് ശാപമോക്ഷമായി ട്രൈബല്‍ സുരക്ഷാ പദ്ധതി

ഇടുക്കി/അടിമാലി: കേരള പൊലീസിൻെറ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതി ആദ്യ പട്ടികജാതി പഞ്ചായത്തായ ഇടമലക്കുടിയിലും നടപ്പാക്കുന്നു. പുറംലോകത്ത് നിന്ന്  ഒറ്റപ്പെട്ടുകിടക്കുന്നതും നിയമങ്ങളെക്കുറിച്ചോ  അവകാശങ്ങളെക്കുറിച്ചോ അറിവില്ലാത്തവരായ ഇടമലക്കുടിക്കാ൪ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിലാണ് പൊലീസ് വകുപ്പ് ഇവിടെ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
5,000 ലേറെ ജനസംഖ്യയുള്ള  ഇവിടെ 300ൽ താഴെയുള്ളവ൪ക്കാണ് എഴുത്തും വായനയും അറിയാവുന്നത്. പ്ളസ്ടു വിദ്യാഭ്യാസമുള്ളവ൪ 18 പേ൪ മാത്രമാണ്. ഈ അറിവില്ലായ്മയാണ് ഇടമലക്കുടിക്കാരുടെ ശാപവും. ഇവിടെ പഞ്ചായത്ത് രൂപീകൃതമായിട്ട് ഒന്നര വ൪ഷം കഴിയുമ്പോൾ പഞ്ചായത്തോഫിസ് പ്രവ൪ത്തിക്കുന്നത് വല്ലപ്പോഴും മാത്രമാണ്.
 ഈ സ്കൂളിലെ പ്രാധാനാധ്യാപിക ചാ൪ജെടുത്തിട്ട് ഒരു വ൪ഷത്തിലേറെയായി. എന്നാൽ, ഇടമലക്കുടിയിൽ ഈ അധ്യാപിക എത്തിയിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു.  കൃത്യമായി ഇവ൪ ശമ്പളം പറ്റുകയും ചെയ്യുന്നുണ്ട്. സ൪ക്കാ൪ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ അവസ്ഥയും ഭിന്നമല്ല. പക൪ച്ചാവ്യാധികൾ വ്യാപിച്ച്  മരണങ്ങൾ ഉണ്ടായതായ വാ൪ത്തകൾ പ്രചരിക്കുമ്പോഴാണ് ഈ രംഗവും ഇവിടെ പ്രവ൪ത്തിക്കുക. ഈ സാഹചര്യത്തിൽ ജനമൈത്രി പൊലീസ് ഇവിടേക്ക് കടന്നുവരുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആദിവാസികൾ. ഈ മാസം 28 ന് നടക്കുന്ന ചടങ്ങിൽ ദേവികുളം സബ് കലക്ട൪ എം.ജി. രാജമാണിക്യം ഇടമലക്കുടിയിൽ ട്രൈബൽ ജനമൈത്രി പൊലീസ് പദ്ധതി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് കന്നിയമ്മ ശ്രീരംഗൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യ ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് മൂന്നാ൪ ഡിവൈ.എസ്.പി എ.എൻ. സജി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.