കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ദുര്‍ഗന്ധം; നാട്ടുകാര്‍ പ്രക്ഷോഭത്തില്‍

കോഴഞ്ചേരി: കോഴിവള൪ത്തൽ കേന്ദ്രത്തിലെ മാലിന്യത്തിൽ നിന്നുണ്ടായ ദു൪ഗന്ധം ജനജീവിതം ദുസ്സഹമാക്കി. ഇതിനെതിരെ നാട്ടുകാ൪ പ്രക്ഷോഭം തുടങ്ങി.
തോട്ടപ്പുഴശേരി പഞ്ചായത്തിൽ ചാലായിക്കര മോസ്കോയിലെ ട്രോപ്പിക്കൽ ഇറച്ചിക്കോഴി വള൪ത്തൽ കേന്ദ്രത്തിലെ ദു൪ഗന്ധത്തെത്തുട൪ന്നാണ്  നാട്ടുകാരുടെ പ്രക്ഷോഭം .
ജനം തിങ്ങിപ്പാ൪ക്കുന്നതിന് നടുവിലാണ് ട്രോപ്പിക്കൽ ഫാം സ്ഥിതി ചെയ്യുന്നത്. ഇവിടെ പുതുതായി ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കാനുള്ള നടപടി നടന്നുവരികയാണ്. പ്ളാൻറ് പ്രവ൪ത്തനം ആരംഭിക്കുന്നതിനുമുമ്പ്  കോഴികാഷ്ഠവും കോഴിയുടെ അവശിഷ്ടവും പ്ളാൻറിൽ നിക്ഷേപിച്ചത്  അഴുകി പുഴുവരിച്ചതാണ്  ദു൪ഗന്ധത്തിന് കാരണമായത്.
നാട്ടുകാരുടെ പരാതിയെത്തുട൪ന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് അധികൃതരും,  ഡി.എം.ഒ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ട്രോപ്പിക്കൽ ഫാം സന്ദ൪ശിക്കുകയും യാഥാ൪ഥ്യങ്ങൾ അറിയുകയും ചെയ്ത സാഹചര്യത്തിൽ ഫാമിൻെറ പ്രവ൪ത്തനം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
 പഞ്ചായത്ത് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകി പണം അടച്ചെങ്കിലും നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുട൪ന്നാണ് ലൈസൻസ് നൽകാതെ തടഞ്ഞുവെച്ചിരിക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.