യുവാവിന്റെമരണം ചികിത്സാപിഴവ് മൂലമെന്ന്; നാട്ടുകാര്‍ ആശുപത്രി തകര്‍ത്തു

പന്തളം: യുവാവിന്റെമരണം ചികിത്സാപിഴവ് മൂലമെന്നാരോപിച്ച് നാട്ടുകാ൪ ആശുപത്രി തല്ലിത്തക൪ത്തു. ഞായറാഴ്ച രാത്രി 12:30 ന് ഇരുപതോളം  പേ൪  സംഘടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു.
 അത്യാഹിത വിഭാഗം പ്രവ൪ത്തിക്കുന്ന കെട്ടിടത്തിൻെറ  ജനൽച്ചില്ലുകളും സമീപത്തെ മുറിയുടെ ചില്ലുകളും തക൪ത്തു. ആശുപത്രി ഉടമസ്ഥതയിൽ പ്രവ൪ത്തിച്ചിരുന്ന എസ്.ടി.ഡി ബൂത്തും  ആക്രമികൾ  നശിപ്പിച്ചു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് അക്രമികൾ പിന്മാറിയത്.  അമ്പതിനായിരം രൂപയുടെ  നഷ്ടം കണക്കാക്കുന്നു. അക്രമവുമായി  ബന്ധപ്പെട്ട് കണ്ടലറിയാവുന്ന 19 പേ൪ക്കെതിരെ പന്തളം പൊലീസ് കേസെടുത്തു. പന്തളം കുരമ്പാല ജയാലയത്തിൽ കെ.ജി.ജയേഷാണ് (30) പന്തളം ചിത്രാ ആശുപത്രിയിൽ വന്ധ്യതമാറ്റാൻ ഓപറേഷന് വിധേയനായ ശേഷം അബോധാവസ്ഥയിലായി  മരിച്ചത്.
 വിവാഹം കഴിഞ്ഞ് മൂന്നു വ൪ഷത്തിനുശേഷവും കുട്ടികളില്ലാത്തതിനെത്തുട൪ന്നാണ് കഴിഞ്ഞ 19ന് ജയേഷ്  ചികിത്സ തേടിയെത്തിയത്.
 ആശുപത്രിയിലെ സ൪ജൻ ഡോ.മൂ൪ത്തിയുടെ നി൪ദേശപ്രകാരം 22 ന് ഓപറേഷന് വിധേയനാക്കി. ഓപറേഷന് ശേഷം ജയേഷിൻെറ നില വഷളായതിനെത്തുട൪ന്ന് പന്തളം സി.എം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വൈക്കം ഇന്തോ-അമേരിക്കൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ജയേഷ് മരിച്ചത്.
പന്തളം ചിത്രാ ആശുപത്രിയിലെ ചികിത്സാപിഴവാണ് മരണകാരണമെന്നാരോപിച്ച് നാട്ടുകാ൪ ആശുപത്രിയിലെത്തി ബഹളം വെച്ചിരുന്നു.
നഷ്ടപരിഹാരമായി മരണപ്പെട്ട ജയേഷിൻെറകുടുംബത്തിന് അഞ്ചുലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് ആശുപത്രിയിൽ ജോലിയും നൽകാമെന്ന് ആശുപത്രി അധികൃത൪ അറിയിച്ചെങ്കിലും നാട്ടുകാ൪ തൃപ്തരായില്ല. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ആശുപത്രി അധികൃത൪ വിസമ്മതിച്ചു.
 ജയേഷിൻെറ മൃതദേഹം വൻ ജനവാലിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. എഷ്യാനെറ്റ് പന്തളം ഓഫിസിലെ ടെക്നീഷനായിരുന്നു ജയേഷ്. ആശുപത്രിക്ക് പൊലീസ് സംരക്ഷണം ഏ൪പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.