ടിപ്പറും ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

മല്ലപ്പള്ളി: കല്ലൂപ്പാറയിൽ ടിപ്പ൪ ലോറിയും കെ.എസ്.ആ൪.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ചുപേ൪ക്ക് പരിക്ക്.തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് മല്ലപ്പള്ളിയിൽനിന്ന് തിരുവല്ലക്ക് പോകുകയായിരുന്ന കെ.എസ്.ആ൪.ടി.സിയും തിരുവല്ലയിൽനിന്ന് മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടിപ്പ൪ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആ൪.ടി.സി ഡ്രൈവ൪ വ൪ഗീസ് ജോസഫ്, കണ്ടക്ട൪ രാജേഷ്കുമാ൪ എന്നിവ൪ക്ക് പരിക്കേറ്റു.
 ഇരുവരേയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിലെ മൂന്ന് യാത്രക്കാ൪ക്കും നിസാര പരിക്കുണ്ട്.  കീഴ്വായ്പൂര് പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.