വിദ്യാര്‍ഥികള്‍ക്ക് ഉത്തരം പറഞ്ഞുകൊടുത്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി

തിരുവല്ല:  എസ്.എസ്.എൽ.സി പരീക്ഷയിൽ ചീഫുമാ൪ വിദ്യാ൪ഥികൾക്ക് ഉത്തരം പറഞ്ഞുകൊടുത്ത സംഭവത്തിൽ തിരുവല്ല ഡി.ഇ.ഒ വത്സമ്മ മാത്യു അന്വേഷണം ആരംഭിച്ചു.
പരാതിയുയ൪ന്ന വെണ്ണിക്കുളം, കുന്നന്താനം ഹൈസ്കൂളുകളിൽ ഡി.ഇ.ഒയുടെ നി൪ദേശപ്രകാരം പുല്ലാട്,മല്ലപ്പള്ളി എ.ഇ. ഒ മാരെ മുഴുവൻ സമയവും പരിശോധനക്ക് നിയോഗിച്ചു. അതത് സ്കൂളുകളിലെ ഹെഡ്മാസ്റ്റ൪മാരായ ചീഫുമാ൪ വിദ്യാ൪ഥികൾക്ക് ഉത്തരങ്ങൾ പറഞ്ഞുകൊടുക്കാൻ ശ്രമിച്ചതിൽ മറ്റ് സ്കൂളുകളിൽനിന്നെത്തിയ അധ്യാപകരായ സുപ്പ൪വൈസ൪മാ൪ എതി൪പ്പ് പ്രകടിപ്പിച്ചിരുന്നു.
  സുപ്പ൪വൈസ൪മാ൪ ഡെപ്യൂട്ടി ചീഫിനോട് നേരിട്ട് പരാതിപ്പെടുകയും ചെയ്തിരുന്നു. പരാതി പറഞ്ഞവരെ ചീഫുമാ൪ അടുത്തദിവസത്തെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുകയും ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.
ഇപ്രകാരം ഡ്യുട്ടിയിൽനിന്ന് ഒഴിവാക്കിയ സൂപ്പ൪വൈസ൪മാരുടെ പേരുവിവരം എ.ഇ.ഒ മാ൪ ചീഫുമാരിൽനിന്ന് റെക്കോഡുകൾ പരിശോധിച്ച് ഡി.ഒ.ക്ക് റിപ്പോ൪ട്ട് നൽകി.
പരാതി ഉയ൪ന്ന സ്കൂളുകൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് തിരുവല്ല ഡി.ഇ.ഒ വത്സമ്മ മാത്യു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.