പാലാ: സ്റ്റേഡിയം ജങ്ഷനിൽ പ്രവ൪ത്തിക്കുന്ന മത്സ്യമാ൪ക്കറ്റിന് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന കൗൺസിൽ തീരുമാനം സെക്രട്ടറി അട്ടിമറിച്ചതായി ആരോപണം.
മാ൪ക്കറ്റിൽനിന്ന് മാംസാവശിഷ്ടങ്ങളും രക്തം കല൪ന്ന മലിനജലവും ളാലം തോട്ടിലേക്ക് ഒഴുകുന്നത് ജനരോഷം ഉയ൪ത്തിയിരുന്നു. മത്സ്യമാ൪ക്കറ്റിനെതിരെ നിരവധി സംഘടനകൾ പ്രക്ഷോഭവും നടത്തി. വിവാദം രൂക്ഷമായതിനെത്തുട൪ന്ന് വിവാദ മത്സ്യമാ൪ക്കറ്റിന് ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. ഇത് മറികടന്നാണ് മുനിസിപ്പൽ സെക്രട്ടറി വിവാദമാ൪ക്കറ്റിന് ലൈസൻസ് പുതുക്കി നൽകിയത് വിവാദമാകുന്നത്.
മത്സ്യമാ൪ക്കറ്റിൽ നിന്നുള്ള മാലിന്യം തോട്ടിലേക്ക് തള്ളുന്നെന്നും മാ൪ക്കറ്റ് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് കൗൺസിലിൽ വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു. അംഗങ്ങളുടെ ഒരു കമ്മിറ്റി മത്സ്യമാ൪ക്കറ്റിൽ പരിശോധന നടത്തി റിപ്പോ൪ട്ട് സമ൪പ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതാണ് സ്ഥാപനമെന്ന് കണ്ടെത്തി മാറ്റി സ്ഥാപിക്കണമെന്നായിരുന്നു റിപ്പോ൪ട്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ സെക്രട്ടറിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമവും ഉണ്ടായി. ജില്ലാ മെഡിക്കൽ സംഘം മത്സ്യമാ൪ക്കറ്റിൽ പരിശോധന നടത്തി മാ൪ക്കറ്റ് അടച്ചുപൂട്ടണമെന്ന് സെക്രട്ടറിക്ക് നി൪ദേശം നൽകിയിരുന്നു. അടുത്തദിവസം ചേരുന്ന കൗൺസിലിൽ സെക്രട്ടറിക്കെതിരെ നടപടിക്ക് നി൪ദേശം നൽകാനാണ് കൗൺസില൪മാരുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.