വീടുകയറി ആക്രമണം, പിഞ്ചുകുട്ടിയടക്കം ആറുപേര്‍ക്ക് പരിക്ക്

ചങ്ങനാശേരി: മാടപ്പള്ളി കോളനിയിൽ വീടുകയറി ആക്രമണത്തിൽ പിഞ്ചുകുട്ടിയടക്കം ആറ്പേ൪ക്ക് പരിക്കേറ്റു. രതീഷ്ഭവനിൽ രാധാകൃഷ്ണൻ (55) ഭാര്യ രേണുക (50), മകൻ രതീഷ് (30), മരുമകൾ അമ്പിളി (30) കൊച്ചുമകൾ ആര്യകൃഷ്ണവേണി (3) എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മാരകായുധങ്ങളുമായി കോളനിയിൽ താമസിക്കുന്ന ഒരുസംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവ൪ പറഞ്ഞു.   അനാശാസ്യ പ്രവ൪ത്തനങ്ങളെ ചോദ്യം ചെയ്തതാണ് അക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.