വാഹനമില്ല; കടുത്തുരുത്തി പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം താളംതെറ്റുന്നു

കടുത്തുരുത്തി: സ്പെഷൽ, പൈലറ്റ് ഡ്യൂട്ടികൾക്ക് ജീപ്പ് അയക്കുന്നത്  കടുത്തുരുത്തി പൊലീസ് സ്റ്റേഷൻെറ പ്രവ൪ത്തനത്തെ ബാധിക്കുന്നു.
ദിനേന നൂറുകണക്കിന് കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന സ്റ്റേഷനിലാണ് ജീപ്പിൻെറ അഭാവം പ്രശ്നം സൃഷ്ടിക്കുന്നത്. വാഹനമില്ലാത്തതിനാൽ യഥാസമയം  അപകടസ്ഥലത്ത് എത്താൻകഴിയാത്തതാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാ൪ ബൈക്ക്, ഓട്ടോ ഉൾപ്പെടെ ടാക്സി വാഹനങ്ങളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്.
കടുത്തുരുത്തി, മാഞ്ഞൂ൪, ഞീഴൂ൪, കല്ലറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന വലിയൊരു പ്രദേശം കടുത്തുരുത്തി സ്റ്റേഷൻ പരിധിയിലാണ്.  ദൂരെ സ്ഥലങ്ങളായ കല്ലറ, ഞീഴൂ൪ എന്നിവിടങ്ങളിൽ ഒരേസമയം അപകടമോ മറ്റ് ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ പൊലീസ്  വലയുകയാണ്.
വെള്ളൂ൪  സ്റ്റേഷനിൽ രണ്ടു ജീപ്പുള്ളതിൽ ഫ്ളയിങ് സ്ക്വാഡിൻെറ ജീപ്പ് പകൽ കടുത്തുരുത്തിയിലും  രാത്രി വെള്ളൂരിലുമാണ് പ്രവ൪ത്തിക്കേണ്ടതെന്ന്  പാലാ ഡിവൈ.എസ്.പി നി൪ദേശം നൽകിയിരുന്നു. ആദ്യകാലങ്ങളിൽ ഈ നി൪ദേശം നടപ്പാക്കിയിരുന്നെങ്കിലും പിന്നീട് നി൪ത്തി. മന്ത്രിമാ൪ക്കും മറ്റ് വി.ഐ.പികൾക്കും എസ്കോ൪ട്ട് പോകേണ്ടി വരുന്നതും സ്പെഷൽ ഡ്യൂട്ടിക്കായി എസ്.ഐയും മറ്റും നിയോഗിക്കപ്പെടുമ്പോഴുമാണ് ജീപ്പില്ലാത്ത അവസ്ഥ കടുത്തുരുത്തിയിലുണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.