പരവൂ൪: ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘട്ടനത്തിൽ എസ്.ഐക്ക് പരിക്ക്. പരവൂ൪ സ്റ്റേഷനിലെ എസ്.ഐ വിജയനാണ് തലക്ക് സാരമായി മുറിവേറ്റത്. സംഘട്ടനത്തിനിടെ ഏതാനുംപേ൪ ചേ൪ന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. പരവൂ൪ പുറ്റിങ്ങൽ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിൻെറ ഭാഗമായ അശ്വതിവിളക്കിനിടെ ഞായറാഴ്ച രാത്രി മുനിസിപ്പൽ ബസ്സ്റ്റാൻഡിനുസമീപമായിരുന്നു സംഭവം. അശ്വതിവിളക്കിൻെറ കെട്ടുകാഴ്ചകൾ കടന്നുപോകുമ്പോഴായിരുന്നു സംഘട്ടനം. സംഭവത്തെതുട൪ന്ന് ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.