കോര്‍പറേഷന്‍ ബജറ്റിന് ഭേദഗതികളോടെ അംഗീകാരം

കൊല്ലം: മണിക്കൂറുകൾ നീണ്ട ച൪ച്ചക്കൊടുവിൽ കോ൪പറേഷൻ ബജറ്റിന് ഭേദഗതികളോടെ അംഗീകാരം. നഗരവികസനത്തിന് സഹായകമായ പദ്ധതികളില്ലാത്ത ബജറ്റ് നിരാശാജനകമെന്ന് ച൪ച്ചയിൽ പ്രതിപക്ഷം വിമ൪ശിച്ചു.  രാവിലെ 11 ന് ആരംഭിച്ച ച൪ച്ച വൈകുന്നേരം അഞ്ചരവരെ നീണ്ടു.  
ബജറ്റിൽ വിഭാവനംചെയ്യുന്ന തുരങ്കപാതകൾ  കൊല്ലത്തിൻെറ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതാണെന്ന് ച൪ച്ചക്ക് തുടക്കമിട്ട് ഭരണപക്ഷത്തെ എസ്.ജയൻ പറഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായി എന്ന പ്രത്യേകത മാത്രമാണ് ബജറ്റിനുള്ളതെന്ന് പ്രതിപക്ഷ കൗൺസില൪ എസ്.ശ്രീകുമാ൪ കുറ്റപ്പെടുത്തി. ചുറുചുറുക്കുള്ള ബജറ്റിന് പകരം കാലാകാലങ്ങളായി അവതരിപ്പിക്കുന്ന വാ൪ധക്യം ബാധിച്ച ബജറ്റാണിതെന്നും ശ്രീകുമാ൪ ആരോപിച്ചു. എന്നാൽ  വീഞ്ഞ് പഴകുന്തോറും വീര്യം കൂടുമെന്ന മറുപടിയാണ് ഇതിന് ഭരണപക്ഷത്ത് നിന്നുണ്ടായത്.
വികസനോൻമുഖമായ ബജറ്റ് അവതരിപ്പിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് ജോ൪ജ്.ഡി.കാട്ടിൽ കുറ്റപ്പെടുത്തി.  ആവശ്യമായ ഗൃഹപാഠം  ചെയ്യാതെയാണ് ഡെപ്യൂട്ടി മേയ൪ ബജറ്റ് അവതരിപ്പിച്ചതെന്നും എസ്.എം.പി തിയറ്ററിൻെറ വികസനത്തിന് തുക നീക്കിവെച്ചില്ലെന്നും  കോൺഗ്രസിലെ  സി.വി. അനിൽ കുമാ൪ കുറ്റപ്പെടുത്തി. ബജറ്റ് കാട്ടിക്കൂട്ടിയതാണെന്ന് മുസ്ലിം ലീഗ് അംഗം മാജിത വഹാബ് ആരോപിച്ചു. കൊല്ലം ഫെസ്റ്റിൻെറ വരവു ചെലവു കണക്കുകൾ കൗൺസില൪മാരെ അറിയിച്ചില്ലെന്നും അവ൪ പറഞ്ഞു.
 ഭരണപക്ഷത്തിന് ഉണ്ടാവേണ്ട  വികസന കാഴ്ചപ്പാടിൻെറ കുറവാണ്  ബജറ്റ് വെളിപ്പെടുത്തുന്നതെന്ന് ഡോ. ഉദയാ സുകുമാരൻ ആരോപിച്ചു. ബജറ്റ്  പുതുമയില്ലാത്തതാണെന്ന് എസ്.ആ൪.ബിന്ദുവും പാരമ്പര്യ മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം അവഗണിച്ചതായി സ്റ്റാൻലി വിൻസെൻറും കുറ്റപ്പെടുത്തി.   സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻമാരായ എൻ.നൗഷാദ്, മീനകുമാരി, പ്രഫ.എസ്.സുലഭ,ഗീതാകുമാരി,  കൗൺസില൪മാരായ റോബിൻ, ഉളിയക്കോവിൽ ശശി,  ലക്ഷ്മിക്കുട്ടി ടീച്ച൪ , കമാലുദ്ദീൻ എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു.
ച൪ച്ചകൾക്കൊടുവിൽ ബജറ്റ് വോട്ടിനിടണമെന്ന്  പ്രതിപക്ഷം ആവശ്യമുന്നയിച്ചു. തുട൪ന്ന് ബജറ്റിനെ  അംഗീകരിച്ച്   ഭരണപക്ഷ കൗൺസില൪മാ൪ കൈ ഉയ൪ത്തി. ഭരണപക്ഷത്തെ ഭൂരിപക്ഷത്തിൻെറ അടിസ്ഥാനത്തിൽ ബജറ്റ് പാസാക്കിയതായി മേയ൪ പ്രസന്ന ഏണസ്റ്റ് അറിയിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.