കരുനാഗപ്പള്ളി: ക്ഷേത്രഗോപുരത്തിൽ സ്ഥാപിച്ച കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ഒപ്പം സമീപത്തെ പെട്ടിക്കടയിലും. കരുനാഗപ്പള്ളി പടനായ൪കുളങ്ങര തെക്ക് തേവ൪കാവ് ക്ഷേത്രഗോപുരത്തിലെ കാണിക്കവഞ്ചിയാണ് തുറന്നത്.
കാണിക്കവഞ്ചിയിലെ പണവും പെട്ടിക്കടയിലെ സോപ്പ്, സിഗററ്റ് തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളുമാണ് മോഷ്ടിച്ചത്. ക്ഷേത്രഭാരവാഹികളും പെട്ടിക്കട ഉടമ സുധ൪മയും കരുനാഗപ്പള്ളി പൊലീസിൽ പരാതിനൽകി. പൊലീസ് കേസെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.