കുളത്തൂപ്പുഴ: ജനവാസമേഖലയിൽ പാചകവാതക സംഭരണ ശാല ആരംഭിക്കുന്നതിനു അനുമതി നൽകിയ ഗ്രാമപഞ്ചായത്ത് അധികൃത൪ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അമ്പതേക്ക൪ കോളനിയിലാണ് പുതുതായി സ്ഥാപിക്കുന്ന പാചകവാതക സംഭരണശാലയ്ക്ക് അനുമതി നൽകിയത്. സുരക്ഷാ അനുമതിക്കായി കഴിഞ്ഞ ദിവസം ഫയ൪ഫോഴ്സ് വിഭാഗത്തിൻെറ ഉന്നത ഉദ്യോഗസ്ഥ൪ എത്തിയപ്പോഴാണ് പരിസരവാസികൾ സംഭരണശാലയെക്കുറിച്ച് അറിയുന്നത്. ഗ്യാസ് സംഭരണശാലയ്ക്ക് അനുമതി നൽകുന്നതിനു മുമ്പായി ഗ്രാമപഞ്ചായത്ത് അധികൃത൪ പ്രദേശവാസികളോട് നേരിട്ട് അന്വേഷിക്കുകയോ, വിവരം പരസ്യപ്പെടുത്തുകയോ ഉണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.