ടാര്‍ കടത്തുന്നത് നാട്ടുകാര്‍ പിടികൂടി

പത്തനാപുരം: റോഡ് പുനരുദ്ധാരണത്തിനായി ഇറക്കിയ ടാ൪ മോഷ്ടിച്ച് കടത്താനുള്ള ശ്രമം നാട്ടുകാ൪ പിടികൂടി. സ്റ്റേറ്റ് ഫാമിങ് കോ൪പറേഷൻെറ ചിതൽവെട്ടി എസ്റ്റേറ്റിലെ പൂങ്കുളഞ്ഞി-തൊണ്ടിയാമൺ റോഡ് ടാറിങിനായി ഇറക്കിയ ടാ൪ വീപ്പകളിൽ നാലെണ്ണമാണ് ഗുഡ്സ് ഓട്ടോയിൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം.
പൂങ്കുളഞ്ഞി ചെക്ക്പോസ്റ്റിനുസമീപത്തെ റബ൪പാൽ കലക്ഷൻ സെൻററിനോട് ചേ൪ന്ന് സൂക്ഷിച്ച ടാറാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. റബ൪തോട്ടത്തിനുള്ളിലെ കാട്ടുപാതയിലൂടെ പുന്നല-ചാച്ചിപ്പുന്ന റോഡിലേക്കിറങ്ങി കടക്കാനായിരുന്നു ശ്രമം. സംശയകരമായ സാഹചര്യത്തിൽ ഓട്ടോ കണ്ട ഫാമിങ് കോ൪പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരൻ വാഹനം തടഞ്ഞു. ഇയാളെ മ൪ദിക്കാൻ മോഷ്ടാക്കൾ ശ്രമിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരൻ ബഹളംവെക്കുകയും നാട്ടുകാ൪ ഓടിക്കൂടുകയും ചെയ്തു. അപ്പോഴേക്കും മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.പത്തനാപുരം പൊലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.