ചവറ: ഉത്സവത്തിനിടെ ആയുധവുമായി പിടികൂടിയയാളെ ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനുനേരെ കല്ലേറ്. ചവറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കം ഏഴ് പൊലീസുകാ൪ക്ക് പരിക്കേറ്റു. എസ്.ഐ ആ൪. രാജേഷ്കുമാറിന് തലക്കാണ് പരിക്കേറ്റത് . എ.എസ്.ഐ സേവ്യറിനും കൊല്ലം എ.ആ൪ ക്യാമ്പിലെ അഞ്ച് പൊലീസുകാ൪ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്.ഐ രാജേഷ്കുമാറിനെ ആദ്യം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുട൪ന്ന് ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലേക്ക് മാറ്റി.
വടക്കുംതല പനയന്നാ൪കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഗാനമേള നടന്നുകൊണ്ടിരിക്കെ ആൾക്കൂട്ടത്തിലൊരാൾ വടിവാളുമായി നിൽക്കുന്നത് പൊലീസിൻെറ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ഇയാളെ പിടികൂടി ജീപ്പിൽ കയറ്റാൻ കൊണ്ടുവരുന്നതിനിടെ കല്ലേറുണ്ടായി. രൂക്ഷമായ കല്ലേറിനിടെ ആയുധവുമായി പിടിയിലായ ആൾ രക്ഷപ്പെടുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.