കായംകുളം: സാമൂഹിക വിരുദ്ധ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കായംകുളം വേലിയിൽ സക്കീ൪ഹുസൈനാണ് (47) പരാതി നൽകിയത്. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. ബന്ധുവീട്ടിലെ വിവാഹ ചടങ്ങിനെത്തിയവരുമായി വീട്ടിലേക്ക് കാറിൽ വരവെ റോഡിൽ തടഞ്ഞുനി൪ത്തി ഭീഷണി മുഴക്കി. ഇത് അവഗണിച്ച് വീട്ടിലേക്ക് കയറുന്നതിനിടെ സ്ത്രീകളെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ തന്നെ ആക്രമിച്ചതായും 15,000 രൂപയും ഡ്രൈവിങ് ലൈസൻസ് അടങ്ങിയ പഴ്സും അപഹരിച്ചതായും പരാതിയിൽ പറയുന്നു.പ്രദേശവാസികളായ യാസി൪, അജ്ലിഫ്, ബുഖാരി എന്നിവ൪ക്കെതിരെയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.