അധ്യാപികയുടെ ബാഗ് മോഷണം പോയി

ചാരുംമൂട്: എസ്.എസ്.എൽ.സി പരീക്ഷക്കിടെ മേൽനോട്ടത്തിനായി എത്തിയ അധ്യാപികയുടെ ബാഗ് മോഷണം പോയി.  തിങ്കളാഴ്ച താമരക്കുളം വി.വി.എച്ച്.എസ്.എസിൽ 22ാം നമ്പ൪ ക്ളാസ്മുറിയിൽ പരീക്ഷക്ക് മേൽനോട്ടം വഹിച്ച പടനിലം എച്ച്.എസ്.എസിൽനിന്ന് എത്തിയ അധ്യാപികയുടെ ബാഗാണ് നഷ്ടപ്പെട്ടത്. ക്ളാസ് മുറിയിലെ മേശയുടെ താഴെ സൂക്ഷിച്ചിരിക്കുകയായിരുന്നു. 3.30ന് പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകൾ ഓഫിസിൽ ഏൽപ്പിച്ചശേഷം തിരികെ എത്തി നോക്കിയപ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിയുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.