കളമശേരി: നാലര വയസ്സുകാരന് മദ്യം നൽകി അപായപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാ൪ പിടികൂടി പൊലീസിലേൽപ്പിച്ചു.
ഏലൂ൪ പാതാളം ഗീത സ്റ്റോപ്പിനടുത്ത് വാടകക്ക് താമസിക്കുന്ന കാരൂ൪ കൃഷ്ണപുരം പാറക്കുളം കരയിൽ വടിവേലുവിനെയാണ് (36) നാട്ടുകാ൪ പിടികൂടിയത്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം.
ബംഗളൂരു സ്വദേശികളായ രാജൻ -മഞ്ജു ദമ്പതികളുടെ മകൻ പ്രഭുദേവക്കാണ് അയൽവാസി വടിവേലു മദ്യം നൽകിയത്. മദ്യപിക്കുന്നത് നോക്കിനിന്ന കുട്ടിയെ ബലമായി പിടിച്ച് വായിൽ മദ്യം ഒഴിച്ചുകൊടുക്കുകയായിരുന്നത്രേ. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ ചില൪ ബഹളം വെച്ചതോടെ വടിവേലു ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഛ൪ദിച്ച് അവശനായ കുട്ടിയെ ആലുവ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.