വടക്കഞ്ചേരി: രാഷ്ട്രീയ പാ൪ട്ടികളുടെ ബോ൪ഡുകൾ ടൗണിലെ കാൽ നടക്കാ൪ക്കും വാഹനങ്ങൾക്കും ഭീഷണിയായി. പൊലീസും വ്യാപാരി വ്യവസായി സംഘടനകളും ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കാരും രാഷ്ട്രീയ പാ൪ട്ടികളുടെ പ്രതിനിധികളും സംയുക്തമായി യോഗം ചേ൪ന്ന് നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ തീരുമാനമെടുത്തിരുന്നു. കൂറ്റൻ ഫ്ളക്സ് ബോ൪ഡുകളാണ് മന്ദം ജങ്ഷനെ വീ൪പ്പുമുട്ടിക്കുന്നത്. ബോ൪ഡുകളുടെ പിന്നിൽ പഞ്ചായത്ത് ബസ് സ്റ്റോപ്പ് ഉണ്ടെങ്കിലും നോക്കുകുത്തിയാണ്. ദിവസവും ആയിരത്തോളം ബസ് സ൪വീസുകൾ ടൗണിലൂടെയുണ്ട്. ടൗണിൽ നടപ്പാത നി൪മിക്കണമെങ്കിൽ ബോ൪ഡുകൾ മാറ്റണം. ടൗൺ ശുചീക്കരിക്കണമെന്ന് പറയുന്നവ൪ തന്നെ ഇത് ലംഘിക്കുകയാണെന്ന് ആരോപണമുണ്ട്. നിയമപാലക൪ ക൪ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് സംഘടനകളുടെ ഫ്ളക്സ് ബോ൪ഡ് വെക്കാനും നിശ്ചിത സമയത്തിനുള്ളിൽ മാറ്റാനും നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.