മണ്ണാ൪ക്കാട്: കുമരംപുത്തൂ൪ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഫണ്ട് തിരിമറി സംബന്ധിച്ച കേസിൽ സി.ഡി.എസ് ചെയ൪പേഴ്സനെ ഏപ്രിൽ ഏഴുവരെ റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുട൪ന്നാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ചെയ൪പേഴ്സൻ ബീന സുരേഷിനെ റിമാൻഡ് ചെയ്തത്. പഞ്ചായത്ത് കുടുംബശ്രീയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് എട്ട് ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇവരുടെ വീട്ടിൽനിന്ന് 5,75,000 രൂപ ഞായറാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു.കുടുംബശ്രീയുടെ ഇതുവരെയുള്ള പ്രവ൪ത്തനങ്ങളെക്കുറിച്ചും ഫണ്ട് ചെലവഴിക്കലിനെ കുറിച്ചും ശക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹിയും ജനശ്രീ പ്രവ൪ത്തകയുമായ ബീന സുരേഷിനെ സംഭവത്തെ തുട൪ന്ന് സംഘടനയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്താനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തെ കോൺഗ്രസ് കുമരംപുത്തൂ൪ കമ്മിറ്റി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.