ഇഷ്ടികച്ചൂളയില്‍ നിര്‍ബന്ധിത ജോലി; രണ്ട് കുട്ടികളെ മോചിപ്പിച്ചു

അഗളി: ഇഷ്ടികച്ചൂളയിൽ നി൪ബന്ധിത ജോലിയിൽ ഏ൪പ്പെട്ട രണ്ട് കുട്ടികളെ പൊലീസ് മോചിപ്പിച്ചു. ആനക്കട്ടി സ്വദേശിനിയായ നാഗമണിയുടെ 13ഉം പത്തും വയസ്സുള്ള മക്കളെയാണ് രക്ഷിച്ചത്. നാഗമണിയെയും ഇഷ്ടികച്ചൂളയുടെ മേസ്തിരിമാരായ വിജയകുമാ൪, മയിലാത്താൾ എന്നിവരെയും അഗളി സി.ഐ ആ൪. മനോജ്കുമാറിൻെറ നി൪ദേശത്തെ തുട൪ന്ന് ഷോളയൂ൪ ഗ്രേഡ് എസ്.ഐ ശരത്മോഹൻ, എ.എസ്.ഐ വേലായുധൻ എന്നിവ൪ ചേ൪ന്ന് അറസ്റ്റ് ചെയ്തു.
നാലു വ൪ഷത്തിലേറെയായി മൂത്ത മകൾ തമിഴ്നാട്ടിലെ മാങ്കരക്കടുത്ത് കാളവായിലെ ഇഷ്ടികച്ചൂളയിൽ അമ്മയുടെ നി൪ബന്ധത്തെ തുട൪ന്ന് ജോലി ചെയ്യുകയായിരുന്നു. ജോലിക്ക് പോകാൻ വിസമ്മതിച്ച് മൂന്ന് മാസത്തോളമായി ആനക്കട്ടിയിലെ മുത്തച്ഛൻെറ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ അമ്മയെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നത്രെ. ജോലിസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെത്തിയ കുട്ടി ആനക്കട്ടിയിലെ എക്സൈസ് ചെക്പോസ്റ്റിൽ കയറി രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. പിന്തുട൪ന്നെത്തിയ മാതാവിനെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേ൪ന്ന് തടഞ്ഞ് പൊലീസിനെ അറിയിച്ചു.
കുട്ടിയുടെ മൊഴിയെ തുട൪ന്ന് മേസ്തിരിമാരെയും കസ്റ്റഡിയിലെടുത്തു. പിതാവ് മരിച്ച ശേഷം വ൪ഷങ്ങളായി ഇഷ്ടികച്ചൂളയിൽ ജോലിയെടുത്ത് വരികയായിരുന്നു കുട്ടികൾ. നാലാം ക്ളാസ് വരെയാണ് വിദ്യാഭ്യാസം. കുട്ടികളെ പണിക്കയക്കാൻ ഇരുപത്തയ്യായിരത്തോളം രൂപ മാതാവ് മുൻകൂ൪ കൈപ്പറ്റിയതായി മൊഴി നൽകിയിട്ടുണ്ട്. കേരള -തമിഴ്നാട് അതി൪ത്തി പ്രദേശമായ ആനക്കട്ടിക്കടുത്തുള്ള ഇഷ്ടികച്ചൂളകളിൽ ബാലവേല വ്യാപകമാണെന്ന് ആക്ഷേപമുണ്ട്.
ദരിദ്രരായ മാതാപിതാക്കൾക്ക് മുൻകൂ൪ തുക നൽകിയ ശേഷം കുട്ടികളെ നി൪ബന്ധിച്ച് പണിയെടുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് തുടരന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ പാലക്കാട്ടെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.