ശെല്‍വരാജിന്റെ രാജിക്ക് പിന്നിലെ അവിശുദ്ധ നാടകം തുറന്ന് പറയണം

കോഴിക്കോട്: സ്വന്തം പാ൪ട്ടിയെ വഞ്ചിച്ചതാണ് ശെൽവരാജിന്റെയോഗ്യതയെന്നും പണത്തിന്റെും അധികാരത്തിന്റെും ബലത്തിൽ കാട്ടുന്ന കോപ്രായങ്ങളെല്ലാം ജനം സഹിക്കുമെന്ന് ഉമ്മൻചാണ്ടി കരുതേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.  എംഎൽഎയായിരുന്ന ശെൽവരാജിനെക്കൊണ്ട് രാജിവെപ്പിക്കാൻ എന്തെല്ലാം ഓഫറാണ് നൽകിയതെന്ന് കാപട്യക്കാരനല്ലെങ്കിൽ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഇതിനായി നടത്തിയ അവിശുദ്ധനാടകം തുറന്നു പറയണമെന്നും പിണറായി ആവശ്യപ്പെട്ടു.

സിപിഎം പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടിയാണ് ശെൽവരാജിനെ യുഡിഎഫിലേക്ക് ക്ഷണിച്ചത്. പി സി ജോ൪ജ് മുഖ്യകാ൪മികനായി. ഇതാണ് നാട്ടിൽ പൊതുവേയുള്ളൊരു ചിത്രം. ഇത് കേരളത്തിന്റെസംസ്കാരത്തിന് യോജിക്കുന്നതല്ല. ഇപ്പോൾ നെയ്യാറ്റിൻ കരയിലെ യുഡിഎഫ് സ്ഥാനാ൪ഥിയെ പ്രഖ്യാപിക്കുന്നതുപോലും പി സി ജോ൪ജാണ്. അങ്ങേയറ്റം പരിഹാസ്യമാണിത്- പിണറായി ആരോപിച്ചു.  

നാട്ടിൽ തീവ്രവാദം വള൪ത്താനാണ് ലീഗ് ശ്രമിക്കുന്നത്. മതമേലധ്യക്ഷൻമാ൪ പറയുന്ന തെറ്റായ കാര്യങ്ങൾ തങ്ങൾ തുറന്നു പറയുമെന്നും  അതിൽ പ്രതിഷേധിച്ചിട്ടു കാര്യമില്ലെന്നും പിണറായി പറഞ്ഞു.

 കരസേനയിലെ അഴിമതി നിസാരവൽക്കരിക്കാനാണ് കേന്ദ്രമന്ത്രി എ കെ ആന്‍്റണി ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.  സേനാമേധാവി ഇക്കാര്യം സൂചിപ്പിച്ചിട്ടും ആന്‍്റണി ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് സിങ്ങിന് പരസ്യമായി പറയേണ്ടി വന്നത്. അതിനുശേഷം സിബിഐ അന്വേഷണം നടത്തിയിട്ടു കാര്യമില്ല. അഴിമതിക്കു കൂട്ടുനിൽക്കുന്ന സമീപനമാണ് ആന്‍്റണി സ്വീകരിച്ചതെന്നു വേണം കരുതാൻ - അദ്ദേഹം ചൂണ്ടിക്കാട്ടി.  ഈ അഴിമതിയും അതീവഗൗരവതരമാണെന്നും . അഴിമതി നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും അന്വേഷണം നടത്താൻ കേന്ദ്രസ൪ക്കാ൪ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാ൪ട്ടി കോൺഗ്രസിനോടനുബന്ധിച്ച് പെരുമണ്ണയിൽ ചേ൪ന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.