വീടിന് മുകളില്‍ തീയിട്ടു

കൊച്ചി: സാമൂഹിക വിരുദ്ധ൪ വീടിന് മുകളിൽ തീയിട്ടു. ഫയ൪ ഫോഴ്സ് എത്തി അണച്ചു. വെള്ളിയാഴ്ച രാത്രി 8.30 ന് ഇടപ്പള്ളിയിലാണ് സംഭവം.
ഇടപ്പള്ളി കുഴിമാല റോഡിൽ ശ്രീപാദം വീട്ടിൽ കെ.വി. ഹരിപ്രസാദിൻെറ ഇരുനില വീടിന് മുകളിലാണ് സാമൂഹിക വിരുദ്ധ൪ തീയിട്ടത്. ഹരിപ്രസാദും കുടുംബവും വിദേശത്തായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ടെറസിൽ അടുക്കിവെച്ചിരുന്ന മരത്തടികളാണ് ചിതരൂപത്തിൽ ഇഷ്ടികകൾ അടുക്കി തീയിട്ട് നശിപ്പിച്ചത്. അയൽവാസികൾ വിവരം അറിയിച്ചതിനെത്തുട൪ന്ന് ഗാന്ധിനഗ൪ ഫയ൪ഫോഴ്സിൽ നിന്ന് രണ്ട് യൂനിറ്റ് എത്തി തീ അണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.