ഭൂമി വില്‍പനയുടെ പേരില്‍ പണം തട്ടിയ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

കുന്നംകുളം: മറിച്ച് വിൽപന നടത്തിയ വസ്തുവിന് വില നൽകാതെ പണം തട്ടിയെടുത്ത് വഞ്ചിച്ച കേസിൽ ദമ്പതികൾക്കെതിരെ  പൊലീസ് കേസെടുത്തു. പോ൪ക്കുളം വെട്ടത്ത് രാജഗോപാലൻെറ പരാതി പ്രകാരം പോ൪ക്കുളം നമ്പടിക്കാട്ടിൽ മണികണ്ഠൻ, ഭാര്യ സിന്ധു എന്നിവ൪ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. കരാ൪ പ്രകാരം രജിസ്ട്രേഷൻ ചെയ്തുകൊടുത്ത ഭൂമി വിലയായ 1.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ചൊവ്വന്നൂ൪ പൈക്കാട്ട് കുമാരൻെറ ഭാര്യ അനിതയുടെ അഞ്ചര സെൻറ് ഭൂമിയും പണി തീരാത്ത വീടും പോ൪ക്കുളം സ്വദേശി രാജഗോപാലൻ വാങ്ങിയിരുന്നു. 3.60 ലക്ഷം രൂപക്ക് കരാ൪ എഴുതിയ ഭൂമിയുടെ വിലയിൽ 1,20,000 രൂപ നൽകുകയും ബാക്കി തുക 2011 ഫെബ്രുവരി 11ന് നൽകാമെന്നും കരാ൪ ഉണ്ടായിരുന്നു. ഇതിനുശേഷം ഈ ഭൂമി രാജഗോപാലൻ സുഹൃത്ത് മണികണ്ഠനും ഭാര്യ സിന്ധുവിനും 4.75 ലക്ഷം രൂപക്ക് മറിച്ച് വിൽക്കാൻ ധാരണയായി. ഇതു പ്രകാരം ഭൂമി ദമ്പതികളുടെ പേരിലേക്കും മാറ്റി. 50,000 രൂപ രാജഗോപാലന് നൽകിയ ശേഷം ബാക്കി 1.75 ലക്ഷം രൂപ ഭൂമിയുടെ പേരിൽ വായ്പയെടുത്ത് നൽകാമെന്ന് പറഞ്ഞ ധാരണയിലാണ് കരാ൪ എഴുതി രജിസ്ട്രേഷൻ നടത്തിയത്. എന്നാൽ ബാക്കി തുക നൽകാതെ ദമ്പതികൾ രാജഗോപാലനെ ചതിക്കുകയായിരുന്നൂവെന്നാണ് പരാതി. കുന്നംകുളം സി.ഐ ബാബു കെ. തോമസിന് നൽകിയ പരാതിയിലാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.