കുടിവെള്ള വില്‍പ്പനക്കെതിരെ ജലാധികാര സദസ്സ്

ഗുരുവായൂ൪: കണ്ടാണശേരി പഞ്ചായത്തിലെ കുടിവെള്ള വിൽപനക്കെതിരെ ജനകീയ ജലാധികാര സദസ്സ് സംഘടിപ്പിച്ചു. കഥാകൃത്ത് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
 പ്രതിദിനം എട്ട് ലക്ഷം ലിറ്റ൪ കുടിവെള്ളം 30 വ൪ഷത്തോളമായി വിൽപന നടത്തുന്ന കണ്ടാണശേരിയിൽ വറ്റാത്ത ഭൂഗ൪ഭ ജലം ഉണ്ടെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് അധികാരികൾ മൂഢസ്വ൪ഗത്തിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇവിടു ത്തെ ഭൂഗ൪ഭ ജലത്തെക്കുറിച്ച് പഠനം നടത്താതെയാണ് വിൽപന നടക്കുന്നത്. ഇതിന് ലൈസൻസ് നൽകിയ പഞ്ചായത്തിനെതിരെ സമരം ശക്തിപ്പെടുത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രഫ.പി.നാരായണ മേനോൻ അധ്യക്ഷത വഹിച്ചു. ജല മാനേജ്മെൻറ് വിദഗ്ധൻ മാധവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
 അഡ്വ.ആ൪.കെ.ആശ, എൻ.പി.ജോൺസൻ, സി.എ.അജിതൻ, നൗഷാദ് തെക്കുംപുറം, പി.കെ.പീതാംബരൻ, സി.വി.ശശിധരൻ, സി.കെ.ജോഷി, പി.ജെ.സൈമൻ എന്നിവ൪ സംസാരിച്ചു.
ജലസംരക്ഷണ സമിതി പ്രവ൪ത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവ൪ പങ്കെടുത്ത പ്രകടനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.