ആലത്തൂ൪: സേലത്തുനിന്ന് കൊരട്ടിയിലേക്ക് ഹൈഡ്രോ ക്ളോറിക് ആസിഡ് കയറ്റി പോവുകയായിരുന്ന ടാങ്ക൪ ചോ൪ന്നത് നാട്ടുകാരെയും അനധികൃതരെയും ആശങ്കയിലാക്കി. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ദേശീയ പാതയിൽ വാനൂ൪ ജങ്ഷനു സമീപം ടാങ്കറിൻെറ അടിഭാഗത്തു നിന്ന് ശക്തിയായി പുക വരികയായിരുന്നു. ലോറി നി൪ത്തി പരിശോധിച്ചപ്പോൾ ആസിഡ് ചോ൪ച്ചയാണെന്നു വ്യക്തമായി. സമീപവാസികൾക്കും വിവരം അറിഞ്ഞെത്തിയ പൊലീസ്, ഫയ൪ ഫോഴ്സ് ഉദ്യോഗസ്ഥ൪ക്കും എന്ത് ചെയ്യണമെന്നു വ്യക്തതയുണ്ടായിരുന്നില്ല. ചോ൪ച്ച അടക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. തുട൪ന്ന് മണ്ണിട്ടു വയൽ നികത്തിയ സ്ഥലത്തേക്കു ലോറി മാറ്റിയിട്ടു. സേലത്തു നിന്ന് മറ്റൊരു ലോറി വരുത്തി ആസിഡ് മാറ്റി കയറ്റി വൈകീട്ട് നാലരയോടെ പോകുകയായിരുന്നു.
തീ കത്തില്ല എന്നറിവായതോടെയാണ് നാട്ടുകാ൪ക്ക് ആശ്വാസമായത്. പുക ദേഹത്ത് തട്ടിയാൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടാവാൻ സാധ്യതയുള്ളതുകൊണ്ട് ആളുകളെ ലോറിയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.