ബ്ളോക്ക് പഞ്ചായത്ത് ബജറ്റ്: മണ്ണാര്‍ക്കാട്ട് 24 കോടിയുടെ വികസന പദ്ധതികള്‍

മണ്ണാ൪ക്കാട്: ബ്ളോക്ക് പഞ്ചായത്ത് 2012-13 വ൪ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 214905000 രൂപ വരവും 242795000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് അഹമ്മദ് അഷ്റഫ് അവതരിപ്പിച്ചത്. 24 കോടിയുടെ വികസന പദ്ധതികളാണുള്ളത്.
പട്ടികജാതി ഭവനനി൪മാണത്തിന് രണ്ടുകോടി, ഉൽപാദന മേഖലക്ക് അഞ്ചുകോടി, മണ്ണ്, ജലസംരക്ഷണ പ്രവൃത്തികൾക്ക് മൂന്നുകോടി, റോഡുകൾക്ക് രണ്ടരകോടി, വെള്ളപ്പൊക്ക നിവാരണം മൂന്നര കോടി തുടങ്ങിയ പദ്ധതികളാണ് അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.