കാസ൪കോട്: എസ്.എഫ്.ഐ പ്രവ൪ത്തകനെ കോളജ് ലാബിൽ കയറി കണ്ണിൽ മുളകുപൊടി വിതറി ആക്രമിച്ചു. കാസ൪കോട് ഗവ. കോളജിലെ മൂന്നാംവ൪ഷ ജിയോളജി വിദ്യാ൪ഥിയും എസ്.എഫ്.ഐ പ്രവ൪ത്തനുമായ ഋഷിദേവിനെ (20)യാണ് ആക്രമിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ലാബിൽ പരിശീലനത്തിലായിരുന്ന ഋഷിദേവിനെ എം.എസ്.എഫ് പ്രവ൪ത്തകരാണ് ആക്രമിച്ചതെന്ന് എസ്.എഫ്.ഐ പ്രവ൪ത്തക൪ പറഞ്ഞു.
കഴുത്തിനും തലക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ഋഷിദേവിനെ കാസ൪കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭരണത്തിൻെറ മറവിൽ കാസ൪കോടിൻെറ വടക്കൻ മേഖലയിലെ കോളജുകളിൽ എസ്.എഫ്.ഐ പ്രവ൪ത്തക൪ക്കെതിരെ ഇത്തരം ഭീകരമായ അക്രമങ്ങൾ നടത്തുന്നതിൽനിന്ന് എം.എസ്.എഫ് പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.