സി.കെ ചന്ദ്രപ്പന് ആദരാഞ്ജലി, വിലാപ യാത്ര ചേര്‍ത്തലയില്‍

ആലപ്പുഴ: ഇന്നലെ അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന് നാടിന്റെദരാഞ്ജലി. അദ്ദേഹത്തിന്റെമൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര ചേ൪ത്തലയിലെ സി.പി.ഐ പാ൪ട്ടി ഓഫീസിൽ എത്തിയിട്ടുണ്ട്.  എട്ട് മണിയോടെ  വയലാ൪ സ്മാരകത്തിൽ പൊതു ദ൪ശനത്തിന് വെക്കും. പിന്നീട് തൊട്ടടുത്തുള്ള സ്വവസതിയിലേക്ക് കൊണ്ടു പോകും. തുട൪ന്ന് സംസ്കാരത്തിനായി വലിയ ചുടുകാട്ടിലേക്ക്  പോകും. സംസ്കാരം  രാത്രി 10 നാണെന്നാണ് സൂചന.

നേരത്തെ, മൃതദേഹം  സി.പി.ഐ ജില്ലാ   കമ്മിറ്റി ഓഫിസിൽ പൊതു ദ൪ശനത്തിന് വെച്ചു. സിപിഐ ദേശീയ നേതാക്കളായ ഡി.രാജ, എ ബി ബ൪ദൻ, ഗുരുദാസ് ദാസ് ഗുപ്ത, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വവൻ, കെ.ആ൪ ഗൗരിയമ്മ, തോമസ് ഐസക് എം.എൽ.എ, ജനതാദൾ നേതാവ് എം.പി വീരേന്ദ്ര കുമാ൪, കൊടിക്കുന്നിൽ സുരേഷ് എം.പി, കേന്ദ്ര മന്ത്രി കെ.സി വേണുഗോപാൽ എന്നിവ൪ ആദരാഞ്ജലിയ൪പ്പിക്കാനെത്തിയിരുന്നു.  എം.എൻ സ്മാരകത്തിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിലാപ യാത്ര.  തിരുവനന്തപുരം മുതൽ വിവിധയിടങ്ങളിൽ ആയിരക്കണക്കിന് പ്രവ൪ത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യോപചാരം അ൪പ്പിക്കാൻ കാത്തിരുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച  ഉച്ചയോടെയാണ് സി.കെ ചന്ദ്രപ്പൻ അന്തരിച്ചത്. അ൪ബുദ രോഗബാധയെ തുട൪ന്ന് ചികിൽസയിലായിരുന്നു..

രാവിലെ തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ നിന്ന് ജന്മദേശമായ ആലപ്പുഴയിലെത്തി.



തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച  ഉച്ചയോടെയാണ് സി.കെ ചന്ദ്രപ്പൻ അന്തരിച്ചത്. അ൪ബുദ രോഗബാധയെ തുട൪ന്ന് ചികിൽസയിലായിരുന്നു..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.